Posted On
date_range Updated On
date_range വര്‍ക്ക് ഫ്രം ഹോം സമ്മര്‍ദം താങ്ങാനായില്ല; ഗുജറാത്തില്‍ എന്‍ജിനീയര്‍ ജീവനൊടുക്കി
ഗാന്ധിനഗര്‍: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വര്‍ക്ക് ഫ്രം ഹോം ആയി ജോലി ചെയ്ത എന്‍ജിനീയര്‍ സമ്മര്‍ദം താങ്ങാനാകാതെ ജീവനൊടുക്കി. ഗുജറാത്ത് സ്വദേശിയായ ജിഗര്‍ ഗാന്ധി എന്ന 32കാരനായ യുവ എന്‍ജിനീയറാണ് തൂങ്ങി മരിച്ചത്.
നോയിഡ ആസ്ഥാനമായ കമ്പനിയിലാണ് മൂന്ന് വര്‍ഷമായി ഇലക്ട്രിക്കല്‍ എന്‍ജിനീയറായ യുവാവിന് ജോലി. കോവിഡ് വ്യാപനത്തോടെ സൂറത്തിലെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ആരംഭിച്ചു.
രണ്ടു മാസമായി ജോലിയുടെ വലിയ സമ്മര്‍ദമുണ്ടായിരുന്നെന്ന് കുടുംബം പറയുന്നു. യുവാവിന്റെ വിവാഹം ഡിസംബറില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുകയായിരുന്നെന്നും കുടുംബം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.