പൂജക്കായി മാറ്റിവെച്ച പ്രസാദം കഴിച്ചു; ബിഹാറിൽ അമ്മ മർദിച്ച നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം, ആന്തരികാവയവങ്ങൾ തകർന്ന നിലയിൽ

പട്ന; പൂജയ്ക്കായി മാറ്റിവെച്ച പ്രസാദം കഴിച്ചതിന് അമ്മ മർദിച്ച നാല് വയസുകാരിക്ക് ദാരുണാന്ത്യം. ബിഹാറിലെ സമസ്തിപുരിലാണ് അതിദാരുണ സംഭവം. റീനാകുമാരി എന്ന യുവതിയാണ് തന്റെ മകളായ സുഹാനിയെ മർദിച്ചത്. ഛാത് പൂജയ്ക്കായി റീനാകുമാരി തയ്യാറാക്കിവെച്ച പ്രസാദം മകൾ തൊട്ടുനോക്കുകയും അതിൽ നിന്ന് കുറച്ചെടുത്ത് കഴിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ പ്രസാദം അശുദ്ധമാക്കിയെന്ന് പറഞ്ഞ് കുട്ടിയെ റീന ക്രൂരമായി മർദിക്കുകയായിരുന്നു. മകളേക്കാൾ വലുതായി പൂജയ്ക്ക് ഇനി എന്ത് സമർപ്പിക്കുമെന്നായിരുന്നു യുവതിയുടെ വേവലാതി. അടികൊണ്ട് അവശയായ മകളെ ഇവർ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ ആന്തരികാവയവങ്ങൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. തുടർന്ന് ചികിത്സയിലിരിക്കെ കുട്ടി മരണപ്പെടുകയായിരുന്നു.


സംഭവം നാട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. വീട്ടിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ മാതാവിനെ കസ്റ്റഡിയിലെടുത്തു. റീനാകുമാരിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് കുട്ടിയുടെ പിതാവിന്റെയും കുടുംബത്തിന്റെയും ആവശ്യം. സുഹാനിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വിട്ടുനൽകി.

Tags:    
News Summary - Mother Arrested For Beating Toddler

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.