തമിഴ്നാട് മുഖ്യമന്ത്രി വിജയ്
കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾക്കായുള്ള സമിതി പിരിച്ചുവിട്ട് വിജയ് സർക്കാർ
ചെന്നൈ: ഡി.എം.കെ സർക്കാർ കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ പഠിക്കാൻ രൂപവത്കരിച്ച ഉന്നതതല സമിതി പിരിച്ചുവിട്ട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേതൃത്വം നൽകുന്ന തമിഴ്നാട് സർക്കാർ ഉത്തരവിറക്കി. സമിതിയുടെ ചുമതലകൾ സംസ്ഥാന നിയമ കമീഷന് കൈമാറുകയും ചെയ്തു. നടപടിക്കെതിരെ ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ രംഗത്തെത്തി.
റിട്ട. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ മൂന്നംഗ സമിതിയെ 2025 ഏപ്രിലിലാണ് സ്റ്റാലിൻ സർക്കാർ നിയമിച്ചത്. റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥൻ കെ. അശോക് വർധൻ ഷെട്ടി, മുൻ സംസ്ഥാന ആസൂത്രണ കമീഷൻ വൈസ് ചെയർമാൻ എം. നാഗനാഥൻ എന്നിവരായിരുന്നു മറ്റംഗങ്ങൾ. കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ, ഭരണഘടനാ വ്യവസ്ഥകൾ, അധികാര വിഭജനം എന്നിവ പരിശോധിച്ച് ഫെഡറലിസവും സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശവും ശക്തിപ്പെടുത്താൻ നിർദേശങ്ങൾ സമർപ്പിക്കുകയായിരുന്നു സമിതിയുടെ ചുമതല.
ഈ വർഷം ഫെബ്രുവരി 16ന് ആദ്യ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണർമാർ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിക്കണമെന്നതടക്കമുള്ള നിർദേശങ്ങൾ റിപ്പോർട്ടിലുണ്ടായിരുന്നു. സമിതിയുടെ പ്രവർത്തനങ്ങൾ സംസ്ഥാന നിയമ കമീഷന്റെ ചുമതലകളുമായി സാമ്യമുള്ളതിനാൽ സമിതി പിരിച്ചുവിടുകയാണെന്നാണ് നവംബർ ആറിന് പുറത്തിറക്കിയ സർക്കാർ ഉത്തരവിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.