ഷൂട്ടിങ്ങിനിടെ ദുരന്തം: അനിലിന്‍െറയും തടാകത്തില്‍ ചാടിയയാളുടെയും മൃതദേഹം കണ്ടത്തെി

ബംഗളൂരു: ഷൂട്ടിങ്ങിനിടെ കോപ്ടറില്‍നിന്ന് തടാകത്തില്‍ ചാടിയതിനെ തുടര്‍ന്ന് കാണാതായ നടന്‍ അനില്‍കുമാറിന്‍െറയും തിരച്ചില്‍ കാണാനത്തെിയപ്പോള്‍ തേനീച്ച ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ തടാകത്തില്‍ ചാടിയയാളുടെയും മൃതദേഹങ്ങള്‍ കണ്ടത്തെി. വ്യാഴാഴ്ച രാവിലെ 7.30ഓടെയാണ് തിരച്ചില്‍ സംഘം ടി.ജി. ഹള്ളി തടാകത്തില്‍നിന്ന് അനിലിന്‍െറ മൃതദേഹം കണ്ടത്തെിയത്. പോസ്റ്റ്മോര്‍ട്ടം തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ തടാകക്കരയിലൊരുക്കിയ പ്രത്യേക ടെന്‍ഡിലും സംസ്കാരം പൊതുദര്‍ശനത്തിന് ശേഷം വൈകീട്ട് വീട്ടുവളപ്പിലും നടന്നു. 

സിനിമ-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയിരുന്നു. സംഭവത്തെ തുടര്‍ന്ന് അറസ്റ്റിലായ സഹനിര്‍മാതാവ് സുന്ദര്‍ഗൗഡ കോടതിയുടെ പ്രത്യേക അനുമതിയോടെ സംസ്കാരച്ചടങ്ങിനത്തെി. അനിലിനൊപ്പം കാണാതായ ഉദയ് രാഘവിന്‍െറ (28) മൃതദേഹം ബുധനാഴ്ച വൈകീട്ടോടെയാണ് ദുരന്തം നടന്ന സ്ഥലത്തിന് 20 മീറ്റര്‍ അകലെനിന്ന് കണ്ടത്തെിയത്. 

ചൊവ്വാഴ്ച തിരച്ചില്‍ കാണാനത്തെിയപ്പോള്‍ തേനീച്ചകളുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടാന്‍ മറ്റു മൂന്നുപേര്‍ക്കൊപ്പം തടാകത്തില്‍ ചാടിയ ദൊഡ്ഡമന്നുഗുഡ്ഡെ സ്വദേശി യെല്ലയ്യയുടെ (27) മൃതദേഹം വ്യാഴാഴ്ച ഉച്ചയോടെയാണ് കണ്ടത്തെിയത്. ഒപ്പം ചാടിയവര്‍ വീട്ടിലത്തെിയിട്ടും യെല്ലയ്യയെ കാണാത്തതിനാല്‍ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് നടന്മാര്‍ അപകടത്തില്‍പെട്ട സ്ഥലത്തിന് 50 മീറ്റര്‍ അകലെനിന്ന് മൃതദേഹം കണ്ടെടുത്തത്. ദേശീയ-സംസ്ഥാന ദുരന്ത നിവാരണ സേനകളുടെയും ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി ഉദ്യോഗസ്ഥരുടെയും പുതുച്ചേരിയില്‍നിന്നുള്ള മുങ്ങല്‍ വിദഗ്ധരുടെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടന്നത്. 300 പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
 

Tags:    
News Summary - shooting kannada

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.