രജനികാന്തിനെ​ ശസ്​ത്രക്രിയക്ക്​ വിധേയനാക്കി

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം രജനികാന്തിനെ ശസ്ത്രക്രിയക്ക് വിധേയനാക്കി.​ വെള്ളിയാഴ്ച 'കരോട്ടിഡ് ആർട്ടറി റിവാസ്കുലറൈസേഷൻ' എന്ന ശസ്​ത്രക്രിയക്കാണ്​ വി​േധയമാക്കിയതെന്നും താരം സുഖം പ്രാപിച്ചുവരുന്നതായും കാവേരി ആശുപത്രി പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. ഏതാനും ദിവസങ്ങൾക്കകം താരം ആശുപത്രി വിടും.

തലക്കറക്കത്തെ തുടർന്ന് വ്യാഴാഴ്​ച വൈകീട്ടാണ്​ ചെന്നൈ ആൽവാർപേട്ടിലുള്ള കാവേരി ആശുപത്രിയിൽ രജനികാന്തിനെ പ്രവേശിപ്പിച്ചത്​. ഡോക്ടർമാരുടെ വിദഗ്ധ സമിതി പരിശോധിച്ച്​ അടിയന്തിര ശസ്​ത്രക്രിയക്ക്​ വിധേയനാക്കുകയായിരുന്നു.

തലച്ചോറിലേക്കുള്ള സാധാരണ രക്തപ്രവാഹം പുനഃസ്ഥാപിക്കുന്നതിനായി കരോട്ടിഡ് ധമനിയിലെ തടസം നീക്കുന്ന ശസ്ത്രക്രിയയാണ് കരോട്ടിഡ് എൻഡാർട്ടറെക്ടമി. കഴുത്തി​െൻറ ഭാഗത്ത്​ തുളയുണ്ടാക്കി ബാധിക്കപ്പെട്ട ധമനിയിൽ പ്രവേശിച്ച് തടസപാളി നീക്കം ചെയ്യുന്നതാണ്​ രീതി. വെള്ളിയാഴ്​ച രാവിലെ മുതൽ കാവേരി ആശുപത്രിക്ക് പുറത്ത് പൊലീസ്​ സുരക്ഷ ശക്തമാക്കി. 50ഒാളം പൊലീസുകാരെയാണ്​ സുരക്ഷാഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്​. 

Tags:    
News Summary - Rajinikanth undergoes surgery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.