ബംഗളൂരുവിൽ കൊടും കുറ്റവാളികളുടെ വീടുകളിൽ റെയ്ഡ്; സ്വൈര്യ ജീവിതം ഉറപ്പുവരുത്താനുറച്ച് പൊലീസ്

ബംഗളൂരു: കർണാടക സംസ്ഥാന ആസ്ഥാനത്ത് പൊലീസ് തലപ്പത്ത് വൻ അഴിച്ചു പണിക്കും ഘടന മാറ്റത്തിനും പിന്നാലെ ജനങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പുവരുത്താനുള്ള ശക്ത നടപടികൾ ആരംഭിച്ചു. വെള്ളിയാഴ്ച വിധാൻ സൗധയിൽ മുഖ്യമന്ത്രി ഡികെ ശിവകുമാർ ഉന്നതതല പൊലീസ് ഉദ്യോഗസ്ഥ യോഗം വിളിച്ച് നിർദേശം നൽകിയതിനെത്തുടർന്ന് ഞായറാഴ്ച ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ ക്രിമിനൽ പശ്ചാത്തലമുള്ള നിരവധി പേരുടെ വീടുകളിൽ പൊലീസ് സംഘം ഒരേസമയം റെയ്ഡ് നടത്തി.

റൗഡി സ്ക്വാഡ് ഉൾപ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽനിന്നുള്ള സംഘങ്ങൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം ഗുണ്ടാ സംഘങ്ങളുടെ പാർപ്പിടങ്ങളിൽ പരിശോധന നടത്തി. ലിസ്റ്റിലുള്ള റൗഡികളുടെ വീടുകൾ പൊലീസ് ഉദ്യോഗസ്ഥർ സന്ദർശിച്ച് അവരുടെ നീക്കങ്ങൾ, ക്രിമിനൽ പശ്ചാത്തലം, നിലവിലെ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു.

ഉപമുഖ്യമന്ത്രി ജി പരമേശ്വര, ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ, ചീഫ് സെക്രട്ടറി ശാലിനി രജനീഷ്, ബംഗളൂരു ചീഫ് പൊലീസ് കമ്മീഷണർ ആർ ഹിതേന്ദ്ര, ട്രാഫിക് കമ്മീഷണർ ഹേമന്ത് എം നിംബാൽക്കർ, ആന്റി റൗഡി സ്ക്വാഡ് എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ വെള്ളിയാഴ്ച മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തിരുന്നു.

രാത്രികാല പട്രോളിങ് ശക്തമാക്കാനും മാസത്തിനുള്ളിൽ ദൃശ്യമായ ഫലങ്ങൾ ഉണ്ടാക്കാനുമാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നൽകിയ നിർദേശം. ലഹരി കടത്ത്, കൊള്ളയടിക്കൽ, സംഘടിത കുറ്റകൃത്യ ശൃംഖലകൾ എന്നിവക്കെതിരെ കർശന നടപടി ഉണ്ടാവും. ക്രമസമാധാനത്തിന് ഭീഷണിയായേക്കാവുന്ന വ്യക്തികളെ തിരിച്ചറിയുന്നതിനും നിരീക്ഷിക്കുന്നതിനുമുള്ള പൊലീസ് വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഞായറാഴ്ച തുടങ്ങിയ പരിശോധനകൾ എന്ന് പൊലീസ് പറഞ്ഞു.

പരിശോധനകളിൽ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ നിരീക്ഷണം തുടരുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും.ബംഗളൂരു പൊലീസ് കമ്മീഷണറേറ്റ് ഈയിടെ അഞ്ചായി വികേന്ദ്രീകരിച്ച സർക്കാർ ഓരോന്നിനും കമ്മീഷണർമാരെ നിയമിക്കുകയും ചീഫ് കമ്മീഷണർ പദവി സൃഷ്ടിക്കുകയും

Tags:    
News Summary - Raid on rowdies' houses in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.