‘വ്യവസായ മേഖല പ്രതിസന്ധിയിൽ; മുന്നറിയിപ്പ്​ നൽകിയപ്പോൾ ബി.ജെ.പിയും മാധ്യമങ്ങളും പരിഹസിച്ചു’

ന്യൂഡൽഹി: കേന്ദ്ര സർക്കാറിനെതിരായ ആക്രമണം കടുപ്പിച്ച്​ രാഹുൽ ഗാന്ധി.  രാജ്യത്തെ വ്യവസായങ്ങൾ വലിയ പ്രതിസന്ധി നേരിടുകയാണെന്നും മാസങ്ങൾക്ക്​ മുമ്പ്​ ഇത്​ സംബന്ധിച്ച്​ താൻ മുന്നറിയിപ്പ്​ നൽകിയിരുന്നെന്നും കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി ട്വീറ്റ്​ ചെയ്​തു. വ്യവസായങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച വാർത്ത സഹിതമായിരുന്നു രാഹുലി​​​​െൻറ ട്വീറ്റ്​. ഗാൽവാനിലെ സൈനികരുടെ വീരമൃത്യു, ഇന്ധനവില വർധന, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിവിധ വിഷയങ്ങളുന്നയിച്ച്​ ദിനേനയെന്നോണം കേന്ദ്ര സർക്കാറിനെതിരെ ആക്രമണവുമായി രാഹുൽ രംഗത്തുണ്ട്​. 

‘ചെറുകിട - ഇടത്തരം സംരംഭങ്ങൾ തകർച്ചയിലാണ്​. വൻകിട കമ്പനികളും ബാങ്കുകളും അതിസമ്മർദത്തിലാണ്​. സാമ്പത്തിക ‘സുനാമി’ വരുന്നുണ്ടെന്ന്​ മാസങ്ങൾക്ക്​ മുമ്പ്​ ഞാൻ മുന്നറിയിപ്പ്​ നൽകിയിരുന്നു. എന്നാൽ,  ബി.ജെ.പിയും മാധ്യമങ്ങളും അത്​ പരിഹസിച്ച്​ തള്ളുകയായിരുന്നു.’ - രാഹുൽ ട്വീറ്റ്​ ചെയ്​തു.

Full View
Tags:    
News Summary - rahul tweets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.