Posted On
date_range Updated On
date_range ഇരകൾക്ക് വേണ്ടത് നീതി; അധിക്ഷേപമല്ല -പ്രിയങ്ക
ന്യൂഡൽഹി: സവർണർ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ ദലിത് പെൺകുട്ടിയെ അധിക്ഷേപിച്ച് ബി.ജെ.പി നേതാക്കൾ നടത്തുന്ന പ്രസ്താവനകൾക്കെതിരെ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. നാണമില്ലാത്ത ബി.ജെ.പി എന്ന ഹാഷ്ടാഗിൽ ഇരക്ക് വേണ്ടത് നീതിയാണെന്നും അധിക്ഷേപമല്ലെന്നും അവർ ട്വീറ്റു ചെയ്തു.
ഹാഥറസിലുണ്ടായത് നീചമായ കുറ്റകൃത്യമാണ്. അവളുടെ മൃതദേഹം കുടുംബത്തെ മാറ്റിനിർത്തി ദഹിപ്പിച്ചു. പെൺകുട്ടിയുടെ സ്വഭാവം മോശമാണെന്നു വരുത്താനും അതിക്രമത്തിെൻറ ഉത്തരവാദിത്തം അവർക്കാണെന്നു വരുത്താനുമായി കഥമെനയുന്ന നടപടി അരോചകവും പിന്തിരിപ്പനുമാണെന്നും പ്രിയങ്ക വിവിധ ട്വീറ്റുകളിലായി കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.