ഗുജറാത്തിൽ നോ​ട്ട​ക്കും നേ​ട്ടം

അ​ഹ്​​മ​ദാ​ബാ​ദ്​: ക​ടു​ത്ത പോ​രാ​ട്ടം ന​ട​ന്ന ഗു​ജ​റാ​ത്തി​ൽ കോ​ൺ​ഗ്ര​സി​​നോ ബി.​ജെ.​പി​ക്കോ മ​റ്റു ക​ക്ഷി​ക​ൾ​ക്കോ വോ​ട്ട്​ ചെ​യ്യാ​ൻ ഇ​ഷ്​​ട​പ്പെ​ടാ​തി​രു​ന്ന വോ​ട്ട​ർ​മാ​ർ നാ​ലു ല​ക്ഷ​ത്തി​ലേ​റെ. ഇ​ത്ത​വ​ണ ര​ണ്ടു ശ​ത​മാ​ന​ത്തി​ന​ടു​ത്ത്​ വോ​ട്ട​ർ​മാ​രാ​ണ്​ സ്​​ഥാ​നാ​ർ​ഥി​ക​ളെ ഉ​പേ​ക്ഷി​ച്ച്​ നോ​ട്ട​യെ പി​ന്തു​ണ​ച്ച​ത്.

ദേ​ശീ​യ പാ​ർ​ട്ടി​ക​ളാ​യ എ​ൻ.​സി.​പി​ക്കും ബി.​എ​സ്.​പി​ക്കും ല​ഭി​ച്ച​ത്​ ഇ​തി​ലും കു​റ​ഞ്ഞ വോ​ട്ടാ​ണ്. ഏ​റ്റ​വു​മാ​ദ്യം ഫ​ലം വ​ന്ന ​േപാ​ർ​ബ​ന്ത​റി​ൽ ബി.​ജെ.​പി സ്​​ഥാ​നാ​ർ​ഥി ബാ​ബു​ഭാ​യി ബൊ​ഖാ​രി​യ​യു​ടെ ഭൂ​രി​പ​ക്ഷം 1885 വോ​ട്ടാ​ണ്. ഇ​വി​ടെ നോ​ട്ട​ക്ക്​ ല​ഭി​ച്ച​ത്​ 3433 വോ​ട്ട്. സോം​നാ​ഥ്, ന​ര​ൻ​പു​ര, ഗാ​ന്ധി​ധാം തു​ട​ങ്ങി​യ മ​ണ്ഡ​ല​ങ്ങ​ളി​ലും മ​റ്റു ദേ​ശീ​യ പാ​ർ​ട്ടി​ക​ളെ​ക്കാ​ൾ കൂ​ടു​ത​ൽ വോ​ട്ടു​ക​ൾ നോ​ട്ട​ക്കാ​ണ്. 

Tags:    
News Summary - Nota vote in Gujarat election- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.