ഇനി പരസ്യം കൊടുക്കുന്നവർക്കൊപ്പം അഭിനയിക്കുന്നവരും കുടുങ്ങും;  ഉപഭോക്​താക്കളെ സംരക്ഷിക്കാൻ പുതിയ നിയമം

34 വർഷങ്ങൾക്കുശേഷം രാജ്യത്ത്​ പുതിയ ഉപഭോക്​തൃസംരക്ഷണ നിയമം നിലവിൽ വന്നു. ഉപഭോക്​താക്കൾക്ക്​ കൂടുതൽ പ്രയോജനകരമാകുമെന്ന്​ കരുതുന്ന നിയമം 2019ലാണ്​ പാർലമ​െൻറിൽ അവതരിപ്പിച്ചത്​. തിങ്കളാഴ്​ച മുതൽ നിയമം നിലവിൽ വന്നു.

പുതിയ നിയമത്തിൽ ഉപഭോക്​താവ്​ എന്നതി​​െൻറ നിർവചനംതന്നെ മാറ്റിയെഴുതിയിട്ടുണ്ട്​. ഒാഫ്​ലൈൻ, ഒാൺലെൻ, ടെലി മാർക്കറ്റിങ്ങ്​ മേഖലയിലെല്ലാം സാധനങ്ങൾ വാങ്ങുന്നവരെ ഉപഭോക്​താക്കളായി പരിഗണിക്കുന്നതാണ്​ പുതിയ നിയമം. നിയമത്തിലെ ചില സുപ്രധാന ആനുകൂല്യങ്ങൾ ഇങ്ങിനെയാണ്​.


1.ഉപഭോക്​താവിന്​ ഇനിമുതൽ എവിടെ വേണമെങ്കിലും പരാതി നൽകാം. താമസിക്കുന്ന സ്​ഥലത്തൊ ജോലിചെയ്യുന്ന ഇടങ്ങളിലൊ സൗകര്യപ്രദമായി കംപ്ലയിൻറ്​ രജിസ്​റ്റർ ചെയ്യാവുന്നതാണ്​. നേരത്തെ നാം എവിടെ നിന്നാണൊ സാധനം വാങ്ങിയത്​ അവിടെയായിരുന്നു പരാതി നൽകേണ്ടിയിരുന്നത്​. 


2.തെറ്റായ പരസ്യം നൽകുന്ന നിർമാതാക്കൾക്ക്​ പിഴയും ജയിൽ ശിക്ഷയും ലഭിക്കും. 


3.തെറ്റായ പരസ്യത്തിൽ അഭിനയിക്കുന്ന സെലിബ്രിറ്റികൾക്ക്​ ശിക്ഷ നൽകാൻ വകുപ്പി​െല്ലങ്കിലും അവരെ വിലക്കാനാകും. 


4.ജില്ല ഉപഭോക്​തൃ കമ്മീഷൻ നിർമാതാവിന്​ പിഴ വിധിച്ചാൽ അപ്പീൽ പോകുന്നതിനുമുമ്പ്​ പിഴ തുകയുടെ പകുതി കെട്ടിവയ്​ക്കേണ്ടിവരും. ഇത്​ അനാവശ്യമായ അപ്പീലുകൾ ഒഴിവാക്കാൻ സഹായിക്കും.


5.വിചാരണകൾ വീഡിയൊ കോൺഫറൻസിലൂടെയും നടത്താം. ഇത്​ ആഗോള കുത്തകകൾശക്കതിരേയും പരാതി നൽകാൻ സഹായിക്കും. 


6.പരാതികളിൽ മൂന്നുമാസത്തിനകം തീരുമാനം എടുക്കണം.


7. ഉപഭോക്​തൃ കമ്മീഷനുകൾക്ക്​ സമാന്തരമായി മധ്യസ്​ഥ സമിതികളും ഉണ്ടാകും. ഇവരെ സമീപിച്ചും തർക്കങ്ങൾ പരിഹരിക്കാം.

Tags:    
News Summary - New Consumer Protection Act 2019 takes effect

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.