കശ്​മീരി​െല സോപൂരിൽ വീണ്ടും ഏറ്റുമുട്ടൽ

ശ്രീനഗർ: നോർത്ത്​ കശ്​മീരിലെ ബാരാമുല്ല ജില്ലയിൽ വീണ്ടും തീവ്രവാദി ഏറ്റുമുട്ടൽ. ബുധനാഴ്​ച രാവിലെ സോപൂരിലാണ്​ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടിയത്​.

സോപൂരിലെ ഗുണ്ട്​ ബ്രാത് മേഖലയിൽ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന്​ സൈന്യം പ്രദേശം വളയുകയായിരുന്നു. സുരക്ഷാ സേന തെരച്ചിൽ ആരംഭിച്ചതോടെ തീവ്രവാദികൾ ഒളിച്ചിരുന്ന്​ വെടിയുതിർത്തു. സൈന്യം പ്രത്യാക്രമണം നടത്തി.
തീവ്രവാദികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്​.

Tags:    
News Summary - J-K: Exchange of fire between terrorists, security force - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.