കേന്ദ്ര സർക്കാരി​െൻറ ഭീരുത്വത്തിന്​ രാജ്യം വലിയ വില നൽകേണ്ടിവരും -രാഹുൽ ഗാന്ധി

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരി​​െൻറ ഭീരുത്വത്തിന് ഇന്ത്യ വലിയ വില നല്‍കേണ്ട അവസ്ഥയാണ്​ നിലനിൽക്കുന്നതെന്ന്​ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ലഡാക്കിലെ ചൈന അതിര്‍ത്തി സംഘര്‍ഷം സംബന്ധിച്ചാണ് ട്വിറ്ററിൽ രാഹുലി​​െൻറ വിമർശനം.

അതിര്‍ത്തിയിലെ ചൈനീസ് ആക്രമണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കീഴടങ്ങിയതായി രാഹുൽ ആരോപിച്ചു. 'ചൈന നമ്മുടെ ഭൂമി സ്വന്തമാക്കിയപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാരി​​െൻറ പെരുമാറ്റം ചേംബര്‍ലെയിൻ പോലെയായി. ഇത് ചൈനയ്ക്ക് കൂടുതല്‍ ധൈര്യം നൽകിയെന്നും' രാഹുല്‍ പറഞ്ഞു. 1930-കളില്‍ ഹിറ്റ്‌ലറേയും നാസി ജര്‍മനിയേയും പ്രീണിപ്പിക്കുന്ന നയം പിന്തുടര്‍ന്ന മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി നെവില്‍ ചേംബര്‍ലൈനെ താരതമ്യപ്പെടുത്തുകയാണ്​ രാഹുൽ ചെയ്​തത്​.

ലഡാക്കില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സൈനികരോട് സംസാരിക്കുന്ന ഹ്രസ്വവീഡിയോയും രാഹുല്‍ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നമ്മുടെ ഭൂമിയുടെ ഒരിഞ്ച് പോലും ലോകത്തിലെ ഒരു ശക്തിക്കും തട്ടിയെടുക്കാനാവില്ലെന്ന് രാജ്‌നാഥ് വീഡിയോയില്‍ പറയുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ മാസം സമാനം പ്രസ്​താവനയുമായി രംഗത്തെത്തിയിരുന്നു.

Tags:    
News Summary - India Will Pay For Governments Cowardice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.