സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ശ്യാം ശരണ്‍ നേഗി അന്തരിച്ചു

ഷിംല: സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടര്‍ ശ്യാം ശരണ്‍ നേഗി അന്തരിച്ചു. 106 വയസ്സായിരുന്ന നേഗിയുടെ അന്ത്യം ഇന്ന് പുലർച്ചെയായിരുന്നു. ഹിമാചല്‍ പ്രദേശിലെ കിന്നൗര്‍ നിവാസിയായിരുന്നു.

1917 ജൂലൈ ഒന്നിനാണ് ജനനം. സ്‌കൂള്‍ അധ്യാപകനായി ജോലി ചെയ്തു. രാജ്യത്തെ ആദ്യ പൊതുതിരഞ്ഞെടുപ്പിന്റെ ഭൂരിഭാഗം പോളിങ്ങും നടന്നത് 1952 ഫെബ്രുവരിയിലാണെങ്കിലും ഹിമാചലില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പ്രതികൂല കാലാവസ്ഥ കാരണം അഞ്ച് മാസം മുമ്പ് വോട്ടെടുപ്പ് നടത്തുകയായിരുന്നു. തുടർന്ന് ഒക്ടോബര്‍ 25ന് ആദ്യമായി വോട്ട് രേഖപ്പെടുത്തിയത് നേഗിയായിരുന്നു.

ഏറ്റവും ഒടുവിൽ, നവംബര്‍ 2ന് ഹിമാചല്‍ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനായി നേഗി പോസ്റ്റല്‍ വോട്ടും രേഖപ്പെടുത്തിയിരുന്നു. സംസ്‌കാര ചടങ്ങിനുള്ള ക്രമീകരണം ജില്ലാ ഭരണകൂടം നടത്തുകയാണെന്നും പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരമെന്നും ജില്ല കലക്ടര്‍ ആബിദ് ഹുസൈന്‍ അറിയിച്ചു.

സനം രേ എന്ന ഹിന്ദി ചിത്രത്തിൽ ശ്യാം ശരണ്‍ നേഗി വേഷമിട്ടിട്ടുണ്ട്.

Tags:    
News Summary - Independent India’s first voter Shyam Saran Negi 106 dies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.