Posted On
date_range Updated On
date_range പൗരത്വ നിയമം; ഹൈദരാബാദ് സർവകലാശാലയിൽ പ്രതിഷേധിച്ച വിദ്യാർഥികൾ കസ്റ്റഡിയിൽ VIDEO
ഹൈദരാബാദ്: പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലെ 100ഓളം വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ മൊയിനാബാദ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. പ്രതിഷേധ മാർച്ചിന് തയാറെടുത്ത വിദ്യാർഥികളെയാണ് കസ്റ്റഡിയിലെടുത്തത്.
തമിഴ്നാട്ടിലെ കടലൂർ വിമൻസ് കോളജിലും പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പഞ്ചാബ്-ഹരിയാന തലസ്ഥാനമായ ചണ്ഡീഗഢിൽ മുസ്ലിം സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ റാലി തുടരുകയാണ്. നൂറുകണക്കിന് പ്രതിഷേധക്കാരാണ് റാലിയിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.