Posted On
date_range Updated On
date_range ഗൗതം ഗംഭീറിന് കോവിഡ് സ്ഥിരീകരിച്ചു
മുൻ ഇന്ത്യൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച കാര്യം ഗംഭീർ അറിയിച്ചത്.
താനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും ഗംഭീർ അഭ്യർഥിച്ചു. 2018 ൽ ഐപിഎൽ നിന്ന് വിരമിച്ച ശേഷം കമന്റേറ്ററായി ഐപിഎല്ലിന്റെ ഭാഗമായിരുന്നു ഗംഭീർ. ഐപിഎൽ 15-ാം സീസണിൽ പുതുതായി ഉൾപ്പെടുത്തിയ രണ്ട് ടീമുകളിലൊന്നായ ആർപി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്ററായി നിയമിക്കപ്പെട്ടതിന്പിന്നാലെയാണ് ഇപ്പോൾ കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.