Posted On
date_range Updated On
date_range ‘വിശ്വഗുരു’ ആദ്യം ചെയ്യും; പിന്നെ ചിന്തിക്കും -കോൺഗ്രസ്
ന്യൂഡൽഹി: 2,000 രൂപയുെട കറൻസി നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനത്തെ പരിഹസിച്ച് കോൺഗ്രസ്. ആദ്യം പ്രവർത്തിക്കുക, പിന്നെ ചിന്തിക്കുക എന്നതാണ് സ്വയം പ്രഖ്യാപിത വിശ്വഗുരുവിന്റെ രീതിയെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് ട്വിറ്ററിൽ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി 2016ൽ നടപ്പാക്കിയ തുഗ്ലക് പരിഷ്കാരത്തിന്റെ ഭാഗമായി കൊട്ടിഗ്ഘോഷിച്ച് അവതരിപ്പിച്ചതാണ് ഇപ്പോൾ പിൻവലിക്കുന്ന 2,000 രൂപ നോട്ടുകളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. 2016 നവംബർ എട്ടിലെ പ്രേതം വീണ്ടും രാജ്യത്തെ വേട്ടയാടാൻ വന്നിരിക്കുന്നുവെന്ന് കോൺഗ്രസ് വക്താക്കളിലൊരാളായ പവൻ ഖേര പരിഹസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.