ഡികെ ശിവകുമാർ, സിദ്ധരാമയ്യ
സിദ്ധരാമയ്യയുമായി ഭിന്നതയില്ലെന്ന് ഡി.കെ ശിവകുമാർ
ബെംഗളൂരു: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന പ്രചാരണം തള്ളി കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ഇരുവരും തമ്മിൽ ചെറുതോ വലുതോ ആയ യാതൊരു ഭിന്നതയുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പാർട്ടിക്കുള്ളിൽ ഭിന്നതയുണ്ടെന്ന പ്രതീതി സൃഷ്ടിക്കാൻ രാഷ്ട്രീയ എതിരാളികൾ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സിദ്ധരാമയ്യ തങ്ങളുടെ നേതാവാണെന്നും ഇരുവർക്കുമിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന തരത്തിൽ പ്രചാരണം നടത്താൻ ചിലർ ശ്രമിക്കുകയാണെന്നും ഡി.കെ ശിവകുമാർ വ്യക്തമാക്കി.
സമീപകാലത്ത് സിദ്ധരാമയ്യയുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചും ശിവകുമാർ വിശദീകരിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാപരവും ഭരണപരവുമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനും ഉത്സവാശംസകൾ നേരുന്നതിനുമാണ് മുൻ മുഖ്യമന്ത്രിയെ കണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
ബെംഗളൂരുവിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ വൻകിട അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ നിർദേശിച്ച എലിവേറ്റഡ് കോറിഡോർ, ടണൽ റോഡ് പദ്ധതികളെ ഡി.കെ ശിവകുമാർ ന്യായീകരിച്ചു.
"ടണൽ റോഡ് നിർദേശിക്കുമ്പോൾ പ്രതിപക്ഷം എതിർക്കുന്നു. എലിവേറ്റഡ് കോറിഡോർ നിർദേശിച്ചാലും എതിർപ്പാണ്. ബെംഗളൂരുവിലെ ഗതാഗതപ്രശ്നങ്ങൾക്ക് പരിഹാരം കാണണമെങ്കിൽ ഭൂമിക്ക് മുകളിലൂടെയോ താഴെയൂടെയോ ബദൽ പാതകൾ ആവശ്യമാണ്" - അദ്ദേഹം പറഞ്ഞു.
നിർമാണം പൂർത്തിയാകുന്നതുവരെ യാത്രക്കാർക്ക് പ്രയാസമുണ്ടാകാതിരിക്കാൻ ബദൽ പാതകൾ ഒരുക്കും. രാഷ്ട്രീയ കാരണങ്ങളാലാണ് പ്രതിപക്ഷം വികസന പദ്ധതികൾക്ക് തടസ്സം നിൽക്കുന്നതെന്നും ഡി.കെ ശിവകുമാർ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.