കോവിഡ്​; തമിഴ്​നാട്ടിൽ സ്​ഥിതി അതീവ ഗുരുതരം, ഞായറാഴ്ച മരിച്ചവരിൽ എട്ടുമാസം ഗർഭിണിയായ ഡോക്​ടറും രണ്ടു നഴ്​സുമാരും

ചെന്നൈ: തമിഴ്​നാട്ടിൽ കോവിഡ്​ സ്​ഥിതി അതീവ ഗുരുതരം. ആരോഗ്യ പ്രവർത്തകർക്കിടയിലും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്​. കഴിഞ്ഞദിവസം മൂന്നു ആരോഗ്യപ്രവർത്തകരാണ്​ കോവിഡ്​ ബാധിച്ച്​ മരിച്ചത്​. അതിൽ എട്ടുമാസം ഗർഭിണിയായ ഡോക്​ടറും രണ്ടു നഴ്​സുമാരും ഉൾപ്പെടും.

സർക്കാർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്​ടറായ ശൺമുഖപ്രിയക്കാണ്​ കോവിഡ്​ മൂലം ജീവൻ നഷ്​ടമായത്​. 32 വയസായ ഇവർ കോവിഡ്​ സ്​ഥിരീകരിച്ച്​ ചികിത്സയിലായിരുന്നു. ഗർഭിണിയായിരുന്നതിനാൽ കോവിഡ്​ വാക്​സിൻ സ്വീകരിച്ചിരുന്നില്ല. 10 ദിവസം മുമ്പ്​ ശൺമുഖപ്രിയയെ മധുര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലായിരുന്ന ഇവർ ഞായറാഴ്ച മരണത്തിന്​ കീഴടങ്ങുകയായിരുന്നു.

വെല്ലൂരിലെ രാജീവ്​ ഗാന്ധി നഗർ സ്വദേശിയായ 52കാരി നഴ്​സ്​ പ്രേമയാണ്​ കോവിഡ്​ മൂലം ജീവൻ നഷ്​ടമായ മറ്റൊരു ആരോഗ്യപ്രവർത്തക. 25വർഷമായി വെല്ലൂരിലെ സർക്കാർ ആശുപത്രിയിലെ നഴ്​സായ ഇവർ അവിടെതന്നെ ചികിത്സ​ തേടുകയായിരുന്നു. മേയ്​ ഒമ്പതിന്​ പ്രേമയും മരണത്തിന്​ കീഴടങ്ങി.

34കാരിയായ ഇന്ദ്രയാണ്​ ഞായറാഴ്ച കോവിഡ്​ മൂലം ജീവൻ നഷ്​ടമായ മറ്റൊരു ആരോഗ്യപ്രവർത്തക. ചെ​െന്നെയിലെ രാജീവ്​ ഗാന്ധി സർക്കാർ ആശുപത്രിയിലെ നഴ്​സായിരുന്നു ഇവർ.

കഴിഞ്ഞ ആഴ്ചകളിൽ കോവിഡ്​ ബാധിതരുടെ എണ്ണം കുത്തനെ ഉയർന്ന സംസ്​ഥാനങ്ങളിലൊന്നാണ്​ തമിഴ്​നാട്​. ​േകാവിഡ്​ ബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തിൽ മേയ്​ 24വരെ സംസ്​ഥാനത്ത്​ ലോക്​ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്​. 

Tags:    
News Summary - Covid-19 claims 8-month pregnant doctor, two nurses in Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.