Posted On
date_range Updated On
date_range 'ഞാൻ മാത്രമല്ല, നിങ്ങൾ ഓരോരുത്തരും പ്രതീക്ഷയാണ്'; രാഹുലിന്റെ പഴയ പ്രസംഗം ട്വീറ്റ് ചെയ്ത് കോൺഗ്രസ്
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് കനത്ത തേൽവി നേരിട്ടതിന്റെ ഫലങ്ങൾ പുറത്തുവരുന്നതിനിടെ രാഹുൽ ഗാന്ധിയുടെ പഴയ പ്രസംഗ വിഡിയോ ട്വീറ്റ് ചെയ്ത് കോൺഗ്രസ്. കേരളത്തിൽ അദ്ദേഹം നടത്തിയ പഴയ പ്രസംഗത്തിന്റെ വിഡിയോയാണ് കേൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തത്.
'ഞാൻ മാത്രമല്ല നിങ്ങളുടെ പ്രതീക്ഷ. നിങ്ങളിൽ ഒാരോരുത്തരും പ്രതീക്ഷയാണ്. നിങ്ങളിലെ ഒാരോ വ്യക്തിയും എന്റെ പ്രതീക്ഷയാണ്.' -രാഹുൽ പറയുന്നു.
'തിരിഞ്ഞു നിന്നുകൊണ്ട് ഞങ്ങൾ ഭയപ്പെടുന്നില്ലെന്ന് പറയാൻ നിങ്ങൾ തയാറായാൽ ഈ രാജ്യം കൂടുതൽ നല്ല ഒരിടമായി മാറും. ഒന്നും ഭയക്കാനില്ല' -കേൺഗ്രസ് ട്വീറ്റ് ചെയ്ത വിഡിയോയിൽ രാഹുൽ പറയുന്നു.
കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്ന പഞ്ചാബിൽ ദയനീയമായി പരാജയപ്പെടുകയും യു.പിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തെ മുന്നിൽ കാണുകയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.