Posted On
date_range Updated On
date_range വാഹനം ഓടിക്കുന്നതിനിടെ ഫോട്ടോ എടുക്കാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം
ചെന്നൈ: ഇരുചക്ര വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ ഫോട്ടോ എടുക്കാൻ ശ്രമിച്ച യുവാവ് വാഹനം ഇടിച്ചു മരിച്ചു. വണ്ടല്ലൂർ–മിഞ്ചൂർ ഔട്ടർ റിങ് റോഡിൽ വച്ചാണ് അപകടമുണ്ടായത്. ഗുഡുവാഞ്ചേരി സ്വദേശിയും കോളജ് വിദ്യാർഥിയുമായ വിക്കി (19)യാണു മരിച്ചത്.
ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചുകൊണ്ട്, വിവിധ രീതിയിൽ ഫോട്ടോ എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വാഹനത്തിൽ നിന്നു തെറിച്ചു വീണ വിക്കി സമീപത്തെ വൈദ്യുത തൂണിൽ തലയിടിച്ചു സംഭവ സ്ഥലത്തു തന്നെ മരിച്ചു.
മേഖലയിൽ വാഹനാപകടങ്ങൾ വർധിക്കുന്നതായും യുവാക്കൾ അലക്ഷ്യമായാണു വാഹനം ഓടിക്കുന്നതെന്നും പ്രദേശവാസികൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.