ബംഗ്ളാദേശിലെ യുദ്ധക്കുറ്റ വിചാരണ ന്യായീകരിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: 1971ലെ ബംഗ്ളാദേശ് സ്വാതന്ത്ര്യ മുന്നേറ്റത്തിനിടയില്‍ നടന്ന യുദ്ധക്കുറ്റകൃത്യങ്ങളില്‍ നീതി നടപ്പാക്കുന്നതിന് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണലിനു കീഴില്‍ നടന്നുവരുന്ന നീതിന്യായ പ്രക്രിയയെ പിന്തുണക്കുന്നതായി ഇന്ത്യ.

യുദ്ധക്കുറ്റകൃത്യങ്ങളുടെ സൂത്രധാരന്മാരെ നീതിക്കു മുന്നില്‍ കൊണ്ടുവരാനുള്ള ട്രൈബ്യൂണല്‍ നടപടികള്‍ക്ക് ബംഗ്ളാദേശില്‍ വലിയ ജനപിന്തുണയുണ്ടെന്നും വിഷയം ബംഗ്ളാദേശിന്‍െറ ആഭ്യന്തര കാര്യമാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ഭീകരത തടഞ്ഞ് സാമൂഹിക സ്ഥിരത ഉറപ്പുവരുത്താനുള്ള ബംഗ്ളാദേശിലെ ശൈഖ് ഹസീന സര്‍ക്കാറിന്‍െറ ശ്രമങ്ങള്‍ക്ക് അന്താരാഷ്ട്ര പിന്തുണ ഉണ്ടാകണമെന്ന് നേരത്തേ വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് മന്ത്രാലയത്തിന്‍െറ വിശദീകരണം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.