Posted On
date_range Updated On
date_range പത്താന്‍കോട്ട് ആക്രമണത്തില്‍ സുരക്ഷാ പാളിച്ചയുണ്ടായതായി പാര്‍ലമെന്‍ററി സമിതി
ന്യൂഡല്‍ഹി: പത്താന്‍കോട്ട് ഭീകരാക്രമണത്തില്‍ രാജ്യത്തെ സുരക്ഷാ സംവിധാനത്തില്‍ ഗുരുതര പാളിച്ചയുണ്ടായതായി പാര്‍ലമെന്‍ററി സമിതി. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെയും എം.പിമാര്‍ അടങ്ങിയ പാനല്‍ വിമര്‍ശിക്കുന്നുണ്ട്. വലിയ സുരക്ഷാ സംവിധാനങ്ങളുള്ള പത്താന്‍കോട്ടില്‍ എങ്ങനെ ഭീകര്‍ കയറിയെന്നും ഭീകരാക്രമണം തടയാനുള്ള സംവിധാനങ്ങള്‍ രാജ്യത്ത് പരിമിതമാണെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണം തടയുന്നതില്‍ പഞ്ചാബ് പൊലീസിന്‍െറ അനാസ്ഥ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. ജനുവരി രണ്ടിന് പത്താന്‍കോട്ട് വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ ഏഴു സൈനികരാണ് മരണപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.