കഡ്സെക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി

മുംബൈ: അധോലോക ബന്ധത്തിന്‍െറയും അഴിമതിയാരോപണങ്ങളും നേരിടുന്ന മഹാരാഷ്ട്ര റവന്യുമന്ത്രിയും ബി.ജെ.പി നേതാവുമായ ഏക്നാഥ് കഡ്സെക്കെതിരെ പാര്‍ട്ടി ഉചിതമായി നടപടി സ്വീകരിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. കഡ്സെയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

കഡ്സെക്കെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് വസ്തുതാപരമായ റിപ്പോര്‍ട്ട് അധ്യക്ഷന് സമര്‍പ്പിച്ചതായും ഇക്കാര്യത്തില്‍ പാര്‍ട്ടി ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ഫോണില്‍ ഒട്ടേറെ തവണ ബന്ധം പുലര്‍ത്തിയതാണ് കഡ്സെയെ പ്രതിക്കൂട്ടിലാക്കിയ ഗുരുതരമായ ആരോപണം. കല്യാണില്‍ വിദ്യാഭ്യാസ സ്ഥാപനത്തിനു സ്ഥലം അനുവദിക്കാന്‍ ഖഡ്സെയുടെ പ്രൈവറ്റ് സെക്രട്ടറിയെന്നു പറയപ്പെടുന്നയാള്‍ 30 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ  അറസ്റ്റിലായതും പുണെയില്‍ വ്യവസായ വകുപ്പിന് കീഴില്‍ 40 കോടി വിലവരുന്ന ഭൂമി 3.21 കോടി രൂപക്ക് കുടുംബാംഗങ്ങളുടെ പേരില്‍ വാങ്ങിയതുമാണ് മറ്റു രണ്ട് ആരോപണങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.