Posted On
date_range Updated On
date_range നിതീഷ്കുമാറിന് ഷൂ ഏറ്
പട്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിനുനേരെ പൊതുപരിപാടിക്കിടെ ഷൂ ഏറ്. നിതീഷിന്‍െറ സ്വന്തംനാടായ പട്നയിലെ ഭക്ത്യാര്‍പുരിലാണ് സംഭവം. ഏറ് മുഖ്യമന്ത്രിക്ക് കൊണ്ടില്ല. വേദിക്കല്‍പം മുന്നിലായാണ് പതിച്ചത്. എന്നാല്‍, സംഭവത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി ചടങ്ങ് തുടര്‍ന്നു.
പി.കെ. റായ് എന്നയാളാണ് ഷൂ എറിഞ്ഞത്. ഇയാളെ അറസ്റ്റ് ചെയ്ത് പൊലീസ് കസ്റ്റഡിയില്‍ ചോദ്യംചെയ്തുവരുകയാണ്.
സമസ്തിപൂരുകാരനായ ഇയാള്‍ തന്‍െറ പരാതിക്ക് പരിഹാരമുണ്ടാകാത്തതില്‍ പ്രകോപിതനായി ഷൂ എറിഞ്ഞതെന്നാണ് സൂചനയെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.