Posted On
date_range Updated On
date_range ഹാര്‍ദിക് പട്ടേല്‍ 15 വരെ റിമാന്‍ഡില്‍
അഹ്മദാബാദ്: പട്ടേല്‍ സമുദായത്തിന് സംവരണം വേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയ ഹാര്‍ദിക് പട്ടേലിനെ മെഹ്സാനയിലെ പ്രാദേശിക കോടതി 15 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കലാപം നടത്താന്‍ ശ്രമിച്ചതിനും അക്രമം നടത്തിയതിനുമാണ് കേസ്. വിസ്നഗറില്‍ ജൂലൈ 23ന് നടന്ന അക്രമസംഭവങ്ങളുടെ പേരിലാണ് ഹാര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്തത്. ഹാര്‍ദിക്കിനെതിരില്‍ സൂറത്തിലും അഹ്മദാബാദിലും രണ്ട് രാജ്യദ്രോഹ കേസുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.