ഡ്രോണ്‍ പറത്തല്‍ അന്വേഷിക്കണമെന്ന് സൈന്യം


പോര്‍ട്ട്ബ്ളയര്‍: അന്തമാന്‍ നികോബാര്‍ ദ്വീപിലെ തന്ത്രപ്രധാന മേഖലകളിലൂടെ ഡ്രോണ്‍ വിമാനം പറന്നതുസംബന്ധിച്ച് അന്വേഷിക്കാന്‍ സൈന്യം പൊലീസിനോട് ആവശ്യപ്പെട്ടു. ഫെബ്രുവരി ഒമ്പത്, പത്ത് തീയതികളില്‍ പോര്‍ട്ട് ബ്ളയറിലെ വീര്‍ സവര്‍ക്കര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു മീതെയാണ് ഡ്രോണ്‍ പറന്നത്. ഇതേസ്ഥലത്ത് ആരോ ഡ്രോണ്‍ വില്‍ക്കാന്‍ ശ്രമിച്ചതായും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. വില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കില്‍ പറത്താനുള്ള ശ്രമവും നടന്നിട്ടുണ്ടാകുമെന്ന നിഗമനത്തിലാണ് സൈന്യം. റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ഭൂനിരപ്പില്‍നിന്ന് ഏതാനും മീറ്റര്‍ ഉയരത്തില്‍ പറത്തുന്ന ആളില്ലാ ചെറുവിമാനമായ ഡ്രോണ്‍ ഉപയോഗിച്ച് ചിത്രങ്ങളെടുക്കാനും കഴിയും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.