രണ്ട് പാക് ബോട്ടുകള്‍ ഇന്ത്യന്‍ തീരത്തേക്കെന്ന്; അതീവ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: പാകിസ്താനിലെ കറാച്ചിയില്‍നിന്ന് രണ്ടു ബോട്ടുകള്‍ ഗുജറാത്ത്, മഹാരാഷ്ട്ര തീരങ്ങള്‍ ലക്ഷ്യമാക്കി പുറപ്പെട്ടതായി രഹസ്യാന്വേഷണ സംഘത്തിന്‍െറ മുന്നറിയിപ്പ്. ഇതേതുടര്‍ന്ന് നാവികസേനയോടും തീരരക്ഷാസേനയോടും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കി.
അതിനിടെ, കറാച്ചിയില്‍നിന്ന് പുറപ്പെട്ട ബോട്ടുകളില്‍ ഒന്നിന് സാങ്കേതിക തകരാര്‍ സംഭവിച്ചതായും പാതിവഴിയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണെന്നും ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. രണ്ടാമത്തെ ബോട്ട് ഇതിനുസമീപം നിര്‍ത്തിയിട്ടിരിക്കുകയാണത്രെ.
ഗുജറാത്ത് തീരത്ത് ഒരു പാക് ബോട്ട് കഴിഞ്ഞദിവസം തീരരക്ഷാസേന പിടികൂടിയിരുന്നു. ബോട്ടിലുണ്ടായിരുന്ന ഒമ്പതുപേരെ കസ്റ്റഡിയിലെടുത്തു. ഇവര്‍ മീന്‍പിടിത്തക്കാരാണെന്നാണ് പ്രാഥമിക നിഗമനം. ഇവരെ പോര്‍ബന്തറില്‍ ചോദ്യംചെയ്തുവരുകയാണ്.
ഗുജറാത്തില്‍ 1500ഓളം കിലോമീറ്റര്‍ കടല്‍ത്തീരമുള്ളതിനാല്‍ തീരരക്ഷാസേന അതീവ ജാഗ്രതയിലാണ്.

 

Tags:    
News Summary - 2 Pakistani boats on way to India; Navy, Coast Guard on alert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.