ഒാ​േട്ടാ എക്​സ്​പോയുടെ ശ്രദ്ധാ കേന്ദ്രമായി ഇൗ വാഹനങ്ങൾ

ന്യൂഡൽഹി: ഡൽഹി ഒാ​േട്ടാഎക്​സ്​പോയുടെ 14ാം പതിപ്പ്​ മൂന്നാം ദിവസത്തേലിക്കേ്​ കടന്നു. വൈദ്യൂതി വാഹനങ്ങളുൾപ്പടെ നിരവധി പുതിയ വാഹനങ്ങളാണ്​ എക്​സ്​പോയിൽ നിർമാതാക്കൾ അവതരിപ്പിച്ചത്​. മാരുതിയുടെ സ്വിഫ്​റ്റ്​ ഉൾപ്പടെ ഇന്ത്യൻ വാഹനലോകം പ്രതീക്ഷയോടെ കാത്തിരുന്ന പല മോഡലുകളും പുറത്തിറക്കി. എങ്കിലും ഒാ​േട്ടാ എക്​സ്​പോയുടെ ശ്രദ്ധാകേന്ദ്രമായത്​ ഇൗ വാഹനങ്ങളാണ്​. ടോയോട്ട​യുടെ യാരിസ്​, കിയയുടെ എസ്​.പി കൺസെപ്​റ്റ്​, ടാറ്റ 45 എക്​സ്​, മാരുതി സ്വിഫ്​റ്റ്​, ടി.വി.എസ്​ ക്രിയോൺ, ടോയോട്ട യാരീസ്​ തുടങ്ങിയ മോഡലുകളാണ്​ വാഹനപ്രേമികളുടെ മനംകവർന്നത്​.

കിയ എസ്​.പി കൺസെപ്​റ്റ്​
ഇന്ത്യൻ വിപണിയിൽ വരവറിയിച്ചാണ്​ കിയ മോ​േട്ടാഴ്​സ്​ എസ്​.പി കൺസെപ്​റ്റിനെ എക്​സ്​പോയിൽ അവതരിപ്പിച്ചത്​. മാരുതി സുസുക്കി വിറ്റാര ബ്രെസ, ഫോർഡ്​ എക്കോസ്​പോർട്ട്​ എന്നിവക്ക്​ വെല്ലുവിളി ഉയർത്തുന്നതാണ്​ കിയ എസ്​.പി കൺസെപ്​റ്റ്​. ആഡംബര കാബിനും ന്യൂ ജെനറേഷൻ ഡിസൈനും കാറി​​​െൻറ പ്രത്യേകതയാണ്​.

ടാറ്റ 45 എക്​സ്​
ഇംപാക്​ട്​ 2.0 ഡിസൈൻ ലാംഗേജിനെ അടിസ്ഥാനമാക്കിയാണ്​ ടാറ്റ 45 എക്​സിനെ അണിയിച്ചൊരുക്കിയിരിക്കുന്നത്​. പ്രീമിയം ഹാച്ച്​ബാക്കിലേക്കുള്ള ടാറ്റയുടെ ആദ്യപടിയാണ്​ 45 എക്​സ്​. കിടിലൻ രൂപം തന്നെയാണ്​ 45 എക്​സി​​​െൻറ പ്രധാന പ്രത്യേകത.

ടോയോട്ട യാരിസ്​​

ഹോണ്ട സിറ്റി പോലുള്ള സെഡാനുകൾക്ക്​ വെല്ലുവിളി ഉയർത്തുമെന്ന്​ പ്രതീക്ഷിക്കുന്ന മോഡലാണ്​ ടോയോട്ടയുടെ യാരീസ്​. ഏറെ കാലമായി വാഹന വിപണി പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഡലാണിത്​​. എക്​സ്​പോയിൽ അവതരിപ്പിച്ചുവെങ്കിലും യാരിസ്​ ​എപ്പോൾ ഇന്ത്യയിലെത്തുമെന്നത്​ സംബന്ധിച്ച്​ വ്യക്​തതയില്ല. 1.5 ലിറ്ററി​​​െൻറ എൻജിൻ കരുത്തിലാണ്​ യാരിസ്​ എത്തുക. പ്രീമിയം ഘടകങ്ങൾ ഉൾക്കൊളളിച്ചാണ്​ കാറിനെ ടോയോറ്റ അണിയിച്ചൊരുക്കിയിട്ടുള്ളത്​​. ഹോണ്ട സിറ്റി, മാരുതി സിയാസ്​ തുടങ്ങിയ മോഡലുകൾക്കും യാരിസ്​ വെല്ലുവിളി ഉയർത്തുമെന്നാണ്​ പ്രതീക്ഷ.

ടി.വി.എസ്​ ക്ര​ിയോൺ

ഇലക്​ട്രിക്​ സ്​കൂട്ടറുകളുടെ തലവര മാറ്റാൻ ലക്ഷ്യമിട്ടാണ്​ ക്രിയോണിനെ ടി.വി.എസ്​ അവതരപ്പിച്ചത്​. 0--^100 കിലോ മീറ്റർ വേഗത കൈവരിക്കാൻ സ്​കൂട്ടറിന്​ 5.1 സെക്കൻഡ്​ മതിയാകും. 60 മിനിട്ടിനുള്ളിൽ 80 ശതമാനം ചാർജാവുന്ന സാ​േങ്കതിക വിദ്യ സ്​കൂട്ടറി​​​െൻറ പ്രത്യേകതയാണ്​. കൺസെപ്​റ്റ്​ ടി.വി.എസ്​ അവതരിപ്പിച്ചുവെങ്കിലും വിപണിയി​ലേക്ക്​​ സ്​കൂട്ടർ എപ്പോൾ എത്തിക്കുമെന്നത്​ സംബന്ധിച്ച്​  സൂചനകളൊന്നും നൽകിയിട്ടില്ല.

സ്വിഫ്​റ്റ്​

മാരുതിയുടെ ഏ​വരും പ്രതീക്ഷയോടെ കാത്തിരുന്ന മോഡലാണ്​ സ്വിഫ്​റ്റ്​. മൈലേജ്​ കൂട്ടി കൂടതൽ സ്​റ്റൈലിഷായാണ്​ സ്വിഫ്​റ്റ്​ വിപണിയിലെത്തിയിരിക്കുന്നത്​. 4.99 ലക്ഷം രൂപ മുതൽ സ്വിഫ്​റ്റി​​​െൻറ വിവിധ പതിപ്പുകളുടെ വില തുടങ്ങുന്നു​. മോഡലി​​​െൻറ ഡീസൽ വകഭേദത്തിന്​ 28 കിലോ മീറ്ററും പെട്രോളിന്​ 22 കിലോ മീറ്റർ മൈലേജും ലഭിക്കുമെന്നാണ്​ പ്രതീക്ഷ.


 

Tags:    
News Summary - Top 5 Vehicles At The Auto Expo 2018-Hotwheels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.