KL 15 അഥവാ ആനവണ്ടിയുടെ കഥ

കിഴക്ക് ഇടിവെട്ടി കടന്നുവരുന്ന വേനൽമഴ, ചളിവെള്ളം തെറിപ്പിച്ചു നടക്കാനുള്ള ഇടവഴി, കുന്നിക്കുരു, മഷിത്തണ്ട്, മ ഞ്ചാടി... ഇങ്ങനെ മലയാളിയുടെ മനസ്സിൽ നൊസ്​റ്റാൾജിയ ഉണർത്തുന്ന കാര്യങ്ങളേറെയാണ്. അവയിലൊന്നാണ് നമ്മുടെ ആനവണ്ടിയ ായ കെ.എസ്.ആർ.ടി.സിയും. ആനവണ്ടി എന്നാണ്​ അന്നും ഇന്നും കെ.എസ്.ആർ.ടി.സിയുടെ വിളിപ്പേര്. ആനയുടെ ചിത്രമുള്ള സർക്കാർ മു ദ്ര ബസുകളിൽ ഉള്ളതുകൊണ്ടായിരിക്കണം ഇത്തരമൊരു പേര് വന്നത്. ഒരിക്കലെങ്കിലും നമ്മൾ ആനവണ്ടിയിൽ കയറിയിട്ടുണ്ടാകു ം. ആനപ്പുറത്തു കയറാത്ത നമ്മൾ തലയെടുപ്പോടെ ആദ്യമായി യാത്ര ചെയ്തിട്ടുണ്ടാവുക ആനവണ്ടിയിലാകും.

യാത ്ര തുടങ്ങാം
1938ൽ അന്നത്തെ തിരുവിതാംകൂർ രാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമയാണ് ത​​​െൻറ പ്രജകൾക ്ക് സൗകര്യപ്രദമായ സഞ്ചാരസൗകര്യം ഉറപ്പുവരുത്തുന്നതിനായി ട്രാവൻകൂർ സ്​റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട് മ​​െൻറ്​ (TSTD) എന്ന പേരിൽ ബസ് സർവിസിന് തുടക്കമിടുന്നത്. 1938 ഫെബ്രുവരി 21ന് തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേ ക്കായിരുന്നു ആദ്യ സർവിസ്. ലെതർ കവറിട്ട 23 സീറ്റുകളായിരുന്നു ആദ്യത്തെ ബസിലുണ്ടായിരുന്നത്. അര ചക്രമായിരുന്നു ആദ് യത്തെ ബസുകൂലി. അന്നത്തെ ഒരു ചക്രത്തിന് ഇന്നത്തെ മുന്നൂറു രൂപയെങ്കിലും മതിപ്പുകാണും. അതായത്, ആദ്യകാലത്ത് യാത്ര ക്കൂലി വളരെ കൂടുതലായിരുന്നു എന്നുവേണം പറയാൻ. 1949ൽ കൊച്ചിയിലേക്കും 1956 ൽ കേരളം രൂപവത്​കരിച്ചശേഷം മലബാറിലേക്കും സർ വിസ് വ്യാപിച്ചു. 1950ൽ റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ ആക്ട് നിലവിൽ വന്നതിനെ തുടർന്ന് 1965ൽ കെ.എസ്.ആർ.ടി.സി നിയമങ്ങൾ (സെ ക്​ഷൻ 44 ) നിർമിച്ചു. ഈ വകുപ്പ് 1965 ഏപ്രിൽ ഒന്നിന് ഒരു സ്വയംഭരണ സ്ഥാപനമാക്കി. അങ്ങനെ കേരള സർക്കാറി​​െൻറ വിജ്ഞാപന പ്രകാരം കേരള സ്​റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ 1965 മാർച്ച് 15ന്​ സ്ഥാപിതമായി.

വിവിധതരം സർവിസുകൾ
ചെറിയ ദൂരങ്ങളിൽ ഓടുന്ന സാധാരണ സർവിസുകളാണ് ഓർഡിനറി സർവിസുകൾ. ദീർഘദൂരത്തിലുള്ള സർവിസുകൾക്ക് ഉപയോഗിക്കുന്നതാണ് ഫാസ്​റ്റ്​ പാസഞ്ചർ. ഓർഡിനറിയെ അപേക്ഷിച്ച് ഇവ നിർത്തുന്ന സ്ഥലങ്ങൾ കുറവാണ്. ലിമിറ്റഡ് സ്​റ്റോപ്, ടൗൺ ടു ടൗൺ ബസുകൾ ഫാസ്​റ്റ്​ പാസഞ്ചറുകളിൽപ്പെടുന്നു. വളരെ കൂടിയ ദൂരത്തേക്ക് സർവിസ് നടത്തുന്നവയാണ് സൂപ്പർ ഫാസ്​റ്റ്​. ഇവക്ക്​ പ്രധാന ടൗണുകളിൽ മാത്രമേ സ്​റ്റോപ്പുകൾ ഉണ്ടാകൂ. തിരുവനന്തപുരം, വയനാട് ജില്ലകളിൽ കെ.എസ്.ആർ.ടി.സി ഇറക്കിയ പോയൻറ്​ ടു പോയൻറ്​ സർവിസുകൾ ‘രാജധാനി’ എന്ന പേരിലറിയപ്പെടുന്നു. കടുംമഞ്ഞയും വിവിധ നിറങ്ങളും അടങ്ങിയതാണ് രാജധാനി ബസുകൾ. ഇന്ന് ഇത്തരം സർവിസുകൾ കെ.എസ്.ആർ.ടി.സിയുടെ പതിവ് നിറത്തിലേക്ക് മാറിയിരിക്കുകയാണ്. പച്ച നിറമുള്ള സൂപ്പർ ക്ലാസ് ബസുകളാണ്‌ സൂപ്പർ എക്സ്പ്രസ് വിഭാഗത്തിൽപെടുന്നത്. വെള്ളനിറത്തിൽ കാണപ്പെടുന്ന ദീർഘദൂര സർവിസുകളാണ് സൂപ്പർ ഡീലക്സ് ബസുകൾ. ശബരി എന്ന പേരിലും ഡീലക്സ് ബസുകൾ സർവിസ് നടത്തുന്നുണ്ട്. മെച്ചപ്പെട്ട യാത്രാസൗകര്യങ്ങൾ ഉൾപ്പെടുത്തി ട്രെയിനുകളെക്കാൾ വേഗത്തിൽ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുദ്ദേശിച്ചു തുടങ്ങിയതാണ് മിന്നൽ സർവിസ്. കെ.എസ്.ആർ.ടി.സിയുടെ ഏറ്റവും ഉയർന്ന തലത്തിലുള്ള ബസ് സർവിസുകളാണ് സ്‌കാനിയ, വോൾവോ എന്നിവ. ഗരുഡ ബസുകൾക്ക് ഗരുഡ മഹാരാജ എന്നും വോൾവോ ബസുകൾക്ക് ഗരുഡ കിങ്​ ക്ലാസ് എന്നുമാണ് പേര്. ട്രെയിൻ കംപാർട്മ​​െൻറ്​ പോലെയുള്ള ബസ് ആണ് VESTIBULE. ഈ ഗണത്തിൽ കെ.എസ്.ആർ.ടി.സിക്ക് ഒരു ബസ് മാത്രമേയുള്ളു. ആറ്റിങ്ങൽ -കിഴക്കേക്കോട്ട റൂട്ടിൽ ആണത് സർവിസ് നടത്തുന്നത്. കേന്ദ്ര സർക്കാർ അനുവദിച്ച ആധുനിക ബസുകൾ ആണ് JNNURM. എസി, നോൺ എ.സി വിഭാഗത്തിൽ ഇവ ഓടുന്നു.

കണ്ണൂർ ഡീലക്സ്
കെ.എസ്.ആർ.ടി.സിയിലെ ഏറ്റവും പഴക്കമേറിയ സൂപ്പർ ഡീലക്സ് സർവിസ് ആണിത്.1967ൽ ആരംഭിച്ച തിരുവനന്തപുരം-കണ്ണൂർ സർവിസ്, അന്നത്തെ ഗതാഗത മന്ത്രിയായിരുന്ന ഇമ്പിച്ചിബാവയാണ് ഫ്ലാഗ് ഓഫ് ചെയ്‌തത്‌. കേരളത്തിലെ നിരത്തുകളിൽ താരമായ ഈ ബസ് കേന്ദ്രകഥാപാത്രമാക്കി മലയാളത്തിലെ ആദ്യത്തെ റോഡ് മൂവി എന്ന വിശേഷണത്തോടെ ‘കണ്ണൂർ ഡീലക്സ്’ എന്ന പേരിൽ ചലച്ചിത്രവും ഇറങ്ങിയിട്ടുണ്ട്. പ്രേംനസീർ, ഉമ്മർ, ഷീല തുടങ്ങിയവരായിരുന്നു പ്രധാന അഭിനേതാക്കൾ.

സന്ദേശവാഹിനി
കഠിനമായ വരൾച്ചയെ അതിജീവിക്കാൻ സാമൂഹിക ബോധവത്​കരണം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ നിരത്തിലിറക്കിയ ബസാണിത്. കെ.എസ്.ആർ.ടി.സിയുടെ സഹകരണത്തോടെ റവന്യു വകുപ്പാണ് സന്ദേശവാഹിനി ബസുകൾ തയാറാക്കിയത്. ജലത്തെ പ്രതിനിധാനംചെയ്യുന്ന നീലയും പച്ചയും കലർന്ന നിറമാണ് വാഹനത്തിനു നൽകിയിരിക്കുന്നത്. ജലസംരക്ഷണത്തിനും ജലദുരുപയോഗം തടയാനും വരൾച്ചയെ പ്രതിരോധിക്കാനുമുള്ള സന്ദേശങ്ങൾ വാഹനത്തിൽ പതിച്ചിട്ടുണ്ട്.

ഡബിൾ ഡെക്കർ
തിരുവനന്തപുരത്തെയും എറണാകുളത്തെയും ജനങ്ങൾക്ക് എന്നും കാണാവുന്ന ഒന്നാണിത്. 1955ൽ തിരുവനന്തപുരത്താണ് കേരളത്തിലാദ്യമായി ഡബിൾ ഡെക്കർ സർവിസ് ആരംഭിക്കുന്നത്. കിഴക്കേക്കോട്ടയിൽനിന്ന് ശംഖുമുഖത്തേക്കും ശാസ്തമംഗലത്തേക്കും ഡബിൾ ഡെക്കർ സർവിസുണ്ട്. 1969-1975 കാലഘട്ടത്തിലാണ് എറണാകുളം ജില്ലയിൽ ഡബിൾ ഡെക്കർ സർവിസ് ആരംഭിക്കുന്നത്. വെല്ലിങ്​ടൺ ദ്വീപ് മുതൽ പാലാരിവട്ടം വരെയായിരുന്നു ആദ്യ സർവിസ്.

ഹൈടെക് ബസുകൾ
കെ.ബി. ഗണേഷ് കുമാർ ഗതാഗതമന്ത്രിയായിരുന്ന കാലത്താണ് ഹൈടെക് ബസുകളുടെ വരവ്. ഹൈടെക്, IRIZAR, ടി.വി.എസ് തുടങ്ങിയ ബോഡി നിർമാണ ശാലകളിലായിരുന്നു ബസുകൾ നിർമിച്ചിരുന്നത്. അതിനാലാവണം ഹൈടെക് എന്നു പേരുവീണത്. പഴയകാല ബസുകളിൽനിന്നും വ്യത്യസ്തമായി കുറച്ചുകൂടി മെച്ചപ്പെട്ട സീറ്റുകൾ, ഷട്ടറിനു പകരം ഗ്ലാസുകൾ, വ്യത്യസ്ത നിറങ്ങൾ എന്നിവ ഹൈടെക് ബസുകളെ പ്രിയമുള്ളതാക്കി.

ജപ്‌തി വണ്ടി
കേൾക്കുമ്പോൾ അത്ഭുതം തോന്നേണ്ട. ഇങ്ങനെയൊരു ചെല്ലപ്പേരുള്ള ബസുണ്ട്. അതാണ് മലപ്പുറം-ഊട്ടി സർവിസ്. 1970കളിലാണ്​ ഈ സർവിസ് തുടങ്ങിയത്. ആനവണ്ടിയുമായി ബന്ധപ്പെട്ട കേസുകളിൽ നഷ്​ടപരിഹാരം നൽകുവാൻ കെ.എസ്.ആർ.ടി.സി അധികൃതർ തയാറാകാതെ വരുമ്പോൾ പെട്ടെന്ന് നഷ്​ടപരിഹാരത്തുക കിട്ടാനായി വക്കീലന്മാർ ജപ്‌തി ചെയ്യാനായി കോടതിയോട് നിർദേശിക്കുന്നത് ഈ ബസിനെയായിരുന്നു. ലാഭകരമായ സർവിസ് ആയതിനാൽ ആനവണ്ടി അധികൃതർ ഉടൻ തന്നെ നഷ്​ടപരിഹാരത്തുക അടച്ച് ബസ് ഇറക്കിക്കൊണ്ടുവരുമായിരുന്നു. നൂറിലധികം കേസുകളും പത്തിലധികം തവണ ജപ്തിയും ഈ ബസ് നേരിടേണ്ടിവന്നിട്ടുണ്ട്. അതും ചെയ്യാത്ത കുറ്റത്തിന്.

മിനി ബസുകൾ
വീതി കുറഞ്ഞ റോഡുകളിലും ചെറിയ ദൂരങ്ങളിലും സർവിസ് നടത്താൻ കെ.എസ്ആർ.ടി.സി ഇറക്കിയതാണിവ.1990കളില്‍ മിറ്റ്‌സുബിഷിയുടെ(ഐഷര്‍) മിനി ബസുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി നിരത്തിലിറക്കിയിരുന്നു. എന്നാല്‍ അവ അധികകാലം സർവിസ് നടത്താതെ പിന്‍വലിക്കപ്പെട്ടു. പതിമൂന്നു വര്‍ഷങ്ങള്‍ക്കുശേഷം 2003ല്‍ വീണ്ടും കെ.എസ്​.ആർ.ടിസി ഐഷര്‍ മിനി ബസുകള്‍ നിരത്തിലിറക്കി. ഐഷറിനോടൊപ്പം ടാറ്റാ, അശോക് ലെയ്‌ലാന്‍ഡ് എന്നിവയുടെ മിനിബസുകള്‍ കൂടി അന്ന്​ നിരത്തിലിറങ്ങിയതോടെ മിനി ബസുകളുടെ ഒരു ശ്രേണിതന്നെ അക്കാലത്ത് സർവിസ് നടത്തിയിരുന്നു. നഷ്​ടത്തിലായതോടെ അവ സർവിസ് നിർത്തുകയും ചെയ്തു.

ചങ്ക് ബസ്
ചങ്ക്ബസ് എന്ന പേരിനു കാരണമായത് ഒരു ഫോൺ വിളിയാണ്. ഒരു വർഷത്തിലേറെയായി ഈരാറ്റുപേട്ടയിൽനിന്നും കട്ടപ്പനയിലേക്ക് സർവിസ് നടത്തുകയായിരുന്നു RSC 140 എന്ന ആനവണ്ടി. നാട്ടുകാർക്ക് പ്രിയമുള്ള ആ ബസ് ഒരു സുപ്രഭാതത്തിൽ ആലുവയിലേക്ക് മാറ്റി. പകരം മറ്റൊരു ബസ് അതേ റൂട്ടിലിട്ടു. പതിവുപോലെ യാത്രക്കെത്തിയ വിദ്യാർഥിനികൾക്ക് ഇത് സഹിച്ചില്ല. കെ.എസ്.ആർ.ടി.സി ഓഫിസിലേക്ക് വിളിച്ച് അവർ പരാതി പറഞ്ഞു. ‘‘സാറേ ഞങ്ങടെ ചങ്ക് ബസായിരുന്നു, ആ വണ്ടി ഞങ്ങൾക്ക് തിരിച്ചുതരണം എന്നൊക്കെ’’ -ഈ ഫോൺ കാൾ കെ.എസ്.ആർ.ടി.സി ഗ്രൂപ്പുകളിൽ വൈറലായി. അങ്ങനെ മാനേജിങ്​ ഡയറക്ടറായ ടോമിൻ തച്ചങ്കരിയുടെ ഇടപെടൽമൂലം ആനവണ്ടിയെ തിരികെ ഈരാറ്റുപേട്ടയിലേക്ക് മാറ്റാൻ ഉത്തരവിട്ടു. തിരികെ എത്തിയ ബസിനെ നാട്ടുകാർ മാലയിട്ടു സ്വീകരിച്ചു. ഇത് കണ്ടതോടെ ആ ബസിന്​ ‘ചങ്ക്’ എന്ന പേരും നൽകാൻ നിർദേശിച്ചു. ഒരു ഹൃദയത്തി​​​െൻറ ചിത്രം ബസി​​​െൻറ മുന്നിൽ പതിക്കാനും നിർദേശമുണ്ടായിരുന്നു. ഈ കഥ വൈറലായെങ്കിലും ആ ശബ്​ദത്തി​​​െൻറ ഉടമ കാണാമറയത്ത് തന്നെയാണ്.

Tags:    
News Summary - story of ksrtc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.