ഇങ്ങിനേയും ഒരു പോളോ

മനുഷ്യന്‍െറ ആര്‍ത്തി ചിത്രീകരിക്കാന്‍ പറയുന്നൊരു ശ്രേണീബദ്ധമായ കഥയുണ്ട്. സൈക്കിളില്‍ പോകുന്നയാള്‍ ബൈക്കും ബൈക്കില്‍ പോകുന്നയാള്‍ കാറും കാറില്‍ പോകുന്നയാള്‍ എസ്.യു.വി.യും എസ്.യു.വിയില്‍ പോകുന്നയാള്‍ സ്പോര്‍ട്സ് കാറും പിന്നെ പറന്നുനടക്കാന്‍ ഹെലികോപ്ടറും ആഗ്രഹിക്കുന്ന നിലക്കാത്ത ദുരയുടെ കഥ. ശരിയാണത്. മനുഷ്യന്‍െറ നിലക്കാത്ത സ്വപ്നങ്ങള്‍ തന്നെയാണ് ഇന്നീ കാണുന്ന സര്‍വ്വ പുരോഗതിക്കും കാരണം. അരപ്പട്ടിണിയും മുഴുപ്പട്ടിണിയും ജീവിതത്തില്‍ കൊണ്ടുനടക്കുന്ന ശരാശരി ഇന്ത്യക്കാരനോട് സ്പോര്‍ട്സ് കാറെന്നൊക്കെ പറയണത് അബദ്ധമാണെന്നറിയാം. എന്നാലും പ്രതീക്ഷനിര്‍ഭരമായ നീക്കങ്ങള്‍ നടത്താതിരിക്കാന്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് ആകില്ലല്ളൊ.

500നും അതിനുമുകളിലും കുതിരശക്തിയും കോടികളുടെ കിലുക്കവുമുള്ള സ്പോര്‍ട്സ് കാറുകള്‍ സമ്പന്ന രാജ്യങ്ങളില്‍ തന്നെ ആഢംബര ചിഹ്നങ്ങളാണ്. ഒരു കാറ് വാങ്ങുമ്പോള്‍ മറിച്ചിട്ടും തിരിച്ചിട്ടും പരിശോധിക്കുകയും വില കൂട്ടിയും കിഴിച്ചും നോക്കുകയും സര്‍വ്വോപരി മൈലേജ് സിന്‍ഡ്രോമുകളുമായ ഇന്ത്യന്‍ ഉപഭോക്താക്കളെ സംബന്ധിച്ചടുത്തോളം സ്പോര്‍ട്സ് കാറുകള്‍ അനാവശ്യങ്ങളാണ്. ഇതിനെല്ലാം ഇടയിലേക്കാണ് ഒരു പുതിയ സാധ്യതാന്വേഷണവുമായി സ്പോര്‍ട്സ് ഹാച്ചുകളത്തെുന്നത്. ഡിക്കിയില്ലാ കാറുകളായ ഹാച്ചുകളിലെ സ്പോര്‍ട്സ് വെര്‍ഷനുകളാണിത്. ഇത്തരത്തില്‍ ആദ്യമത്തെിയത് ഫിയറ്റിന്‍െറ സ്പോര്‍ട്സ് വിഭാഗമായ അബാര്‍ത്ത് ആണ്. അബാര്‍ത്ത് പൂണ്ടോ എന്നായിരുന്നു പേര്. 147 ബി.എച്ച്.പി കരുത്തുള്ള എഞ്ചിനായിരുന്നു ഇതിന്‍െറ ഹൈലൈറ്റ്. വേറിട്ട ഗ്രാഫിക്സുകളും ആക്സസറീസുമായി എത്തിയ അബാര്‍ത്ത് വിപണി പിടിച്ചുവരുന്നതെ ഉള്ളു.

ഫിയറ്റിന്‍െറ വഴിയെ സഞ്ചരിക്കാനൊരുങ്ങുന്നത് വമ്പന്മാരാണ്. മാരുതി ബലേനോ ആര്‍.എസ്, ഫോക്സ്വാഗന്‍ പോളോ ജി.ടി.ഐ തുടങ്ങി ടാറ്റയുടെ തിയാഗൊ വരെ ഈ നിരയിലേക്ക് എത്താനൊരുങ്ങുകയാണ്. ഹോട്ട് ഹാച്ചുകളില്‍ വാഹനപ്രേമികള്‍ കാത്തിരിക്കുന്ന താരമാണ് പോളൊ ജിടി.ഐ. രൂപത്തില്‍ സാധാരണ പോളോ തന്നെയാണെങ്കിലും കടലാസിലെ മറ്റ് പ്രത്യേകതകള്‍ അസാധാരണമാണ്. 1.8ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കുന്നത് 192എച്ച്.പി കരുത്താണ്. 1272 കിലോഗ്രാം മാത്രം ഭാരമുള്ള വാഹനത്തിന്‍െറ പവര്‍ വെയ്റ്റ് റേഷ്യോ ഓഡി ടി.ടി പോലുള്ള സൂപ്പര്‍ സ്പാര്‍ട്സ് കാറുകള്‍ക്ക് തുല്യമാണെന്നറിയുമ്പോഴാണ് ഇതൊരു സംഭവമാണെന്ന് മനസിലാകുക. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗമാര്‍ജ്ജിക്കാന്‍ 6.7 സെക്കന്‍ഡ് മതി. പരമാവധി വേഗം 236കിലോമീറ്ററായി ക്രമീകരിച്ചിരിക്കുന്നു. അബാര്‍ത്തിനേക്കാള്‍ രണ്ട് സെക്കന്‍ഡ് കുറവാണിത്.

നിലവില്‍ ഗിയറുള്ള ജി.ടി.ഐ ഇറക്കുന്നുണ്ടെങ്കിലും ഇന്ത്യയില്‍ ഇരട്ട ക്ളച്ച് ഡി.എസ്.ജി ഓട്ടോമാറ്റിക് വരാനാണ് സാധ്യത. ഫോക്സ്വാഗണ്‍ കേന്ദ്രങ്ങളെ വിശ്വസിച്ചാല്‍ ഇതൊരു മൂന്ന് ഡോറുള്ള കാറായിരിക്കും. നമ്മുടെ നിരത്തുകളെ സംബന്ധിച്ച് അതൊരു പുതുമയുമാകും. 2003ല്‍ ഇറങ്ങിയ ലിമിറ്റഡ് എഡിഷന്‍ സെന്‍ കാര്‍ബണും സെന്‍ സ്റ്റീലും ഒഴികെ മൂന്ന് ഡോര്‍ കാറുകള്‍ നിര്‍മ്മാതാക്കളാരും പരീക്ഷിച്ചിട്ടില്ല. സംഗതി കൊള്ളാല്ളൊ ഒന്ന് വാങ്ങിയാലൊ എന്ന് വിചാരിക്കുന്നവരോട് ചില കാര്യങ്ങള്‍ പറയാനുണ്ട്. പോളൊ ജി.ടി.ഐയുടെ വില 20ലക്ഷത്തിനോടടുത്താണ്. ഇതില്‍ നാലുപോര്‍ക്ക് മാത്രമെ സഞ്ചരിക്കാനാകൂ. ഇന്ധനക്ഷമതയെപറ്റി ചിന്തിക്കുന്നവര്‍ പാവം പോളോടെ വിട്ടേക്കൂ. ഈ വിലക്ക് ഇന്നോവ പോലുള്ള എട്ട് സീറ്റര്‍ എം.യു.വികളും എക്സ്.യു.വി ഫൈവ് ഡബിള്‍ ഒ പോലുള്ള എസ്.യുവികളും കിട്ടും. എന്നാല്‍ മറ്റൊന്നിലും ലഭിക്കാത്ത ത്രില്ലടിപ്പിക്കുന്ന ഓടിക്കല്‍ സുഖമാണൊ നിങ്ങളുടെ ലക്ഷ്യം നിങ്ങള്‍ക്കുള്ളതാണ് പോളോ ജി.ടി.ഐ. ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ എത്തുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - polo GTI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.