ഒാ​േട്ടായിൽ വാഷ്​ബേസിൻ മുതൽ സാനിറ്റൈസറും ഡസ്​റ്റ്​ബിന്നും വരെ,  നീ പൊന്നപ്പനല്ലെട, തങ്കപ്പനാണെന്ന്​ ആനന്ദ്​ മഹീന്ദ്ര

മൂന്ന്​വീലുള്ള ഒരു വാഹനത്തിൽ എന്തൊക്കെയാവാം. മുംബൈയിൽ ഒാടുന്ന ഇൗ ഒാ​േട്ടാറിക്ഷകണ്ട്​ അമ്പരന്നിരിക്കുകയാണ്​ നാട്ടുകാരും പിന്നെ ആനന്ദ്​ മഹീന്ദ്രയും. ഒാ​േട്ടായിൽ വൈഫൈയും വാഷ്​ബേസിനും മുതൽ ബ്ലൂ ടൂത്ത്​ സ്​പീക്കറും പ്യൂരിഫൈഡ്​ വാട്ടറുംവരെയുണ്ട്​. കൈ കഴുകുന്നവർക്ക്​ ഹാൻഡ്​വാഷും കൈ നനയാൻ ഇഷ്​ടമില്ലാത്തവർക്ക്​ സാനിറ്റൈസറും ഉണ്ട്​.

ചൂടകറ്റാൻ ഫാനും കാലുകൾ വൃത്തിയായിരിക്കാൻ കാർപെറ്റും മാലിന്യം നിക്ഷേപിക്കാൻ രണ്ടുതരം ഡസ്​റ്റ്​ ബിന്നുകളുമുണ്ട്​. ഫോൺ ചാർജ്​ ചെയ്യാനും ടിവി കാണാനും സൗകര്യമുണ്ട്​. മനസ്​ മടുപ്പിക്കുന്ന കാഴ്​ചകൾകണ്ട്​ മടുത്തവർക്ക്​ ആശ്വാസം നൽകാൻ പൂച്ചെടികൾ ചട്ടികളിൽ സ്​ഥാപിച്ചിട്ടുണ്ട്​. ഒാ​േട്ടായുടെ ഉടമയുടെ പേര്​ സത്യവാൻ ഗീഥേ. ത​​െൻറ ഒാ​േട്ടായെ അദ്ദേഹം വിളിക്കുന്നത്​ ‘ഹോം സിസ്​റ്റം’ എന്നാണ്​.

വീട്ടിലുള്ള സൗകര്യമെല്ലാം ത​​െൻറ യാത്രക്കാർക്ക്​ ലഭിക്കണമെന്നാണ്​ സത്യവാ​​െൻറ സങ്കൽപ്പം. 2019 അവസാനമാണ്​ ഒാ​േ​ട്ടാ ഇത്തരത്തിൽ പരിഷ്​കരിക്കുന്നത്​. വിവിധ സൗകര്യങ്ങൾകൂടാതെ സ്വഛ്​ ഭാരത്​ സംബന്ധിച്ചും കോവിഡ്​ പ്രതിരോധവുമായി ബന്ധപ്പെട്ടും ബോധവത്​കരണവും സത്യവാൻ നടത്തുന്നുണ്ട്​. ഇതുസംബന്ധിച്ച വിവരങ്ങൾ ഒാ​േട്ടായിൽ എഴുതിവച്ചിട്ടുണ്ട്​.

മറ്റൊരു പ്രത്യേകത മുതിർന്ന പൗരന്മാർക്ക്​ ഒരു കിലേമീറ്റർ വരെയുള്ള ഒാട്ടങ്ങൾ സൗജന്യമാണ്​ എന്നതാണ്​. നവദമ്പതികൾക്ക്​ പൂർണ്ണമായ സൗജന്യ യാത്രയും വാഗ്​ദാനം ചെയ്​തിട്ടുണ്ട്​. ഇപ്പോൾ ഒാ​േട്ടാ ശ്രദ്ധയിൽ​െപ്പടാൻ കാരണം മഹീന്ദ്ര ഗ്രൂപ്പ്​ ചെയർമാൻ ആനന്ദ്​ മഹീന്ദ്രയാണ്​. അദ്ദേഹം സത്യവാ​​െൻറ ഒാ​േട്ടായുടെ വീഡിയൊ ട്വിറ്ററിൽ ഷെയർ​ ചെയ്യുകയായിരുന്നു. മൂന്നര ലക്ഷം പേരാണ്​ ട്വിറ്ററിലൂടെ വീഡിയൊ കണ്ടത്​.  

Tags:    
News Summary - Mumbai's 'First Home System' Auto Rickshaw

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.