മൈ നമ്പർ ഈസ്​ 2255

60 വയസ്സ്​ തികയുന്ന മലയാളത്തിൻെറ ​പ്രിയ നടൻ മോഹൻലാലിൻെറ പല ഡയലോഗുകളും ഇന്നും പ്രേക്ഷകരുടെ മനസ്സിലുണ്ട്​​. അതിലൊന്നാണ്​ തമ്പി കണ്ണന്താനം സംവിധാനം ചെയ്​ത ‘രാജാവിൻെറ മകനി’ലേത്​. ‘‘മൈ ഫോൺ നമ്പർ ഈസ്​ 2255’’. വിൻസ​​െൻറ്​ ഗോമസ്​ എന്ന മോഹൻലാൽ കഥാപാത്രം അഡ്വ. ആൻസിയോട്​ പറയുന്ന ഡയലോഗാണിത്​. 1986ലായിരുന്നു ഈ സിനിമ പുറത്തറിങ്ങിയത്​. 

മലയാളികൾ മറക്കാത്ത ആ ഡയലോഗ്​ 30 വർഷങ്ങൾക്കുശേഷം മോഹൻലാൽ ഒരിക്കൽ കൂടി പുതുക്കുകയുണ്ടായി. 2016ൽ അദ്ദേഹം പുതുതായി വാങ്ങിയ ടൊയോട്ട ലാൻഡ്​ ക്രൂയിസറിന്​ 2255 എന്ന നമ്പർ നൽകുകയായിരുന്നു​. KL-07-CJ-2255 എന്ന നമ്പറിൽ നിർമാതാവ്​ ആൻറണി പെരുമ്പാവൂരിൻെറ പേരിലാണ്​ വാഹനം രജിസ്​റ്റർ ചെയ്​തത്​. 1.5 കോടി രൂപയുടെ അടുത്താണ്​​ ടൊയോട്ടയുടെ ഈ ആഡംബര എസ്​.യു.വിയുടെ വില. 

ലാൻഡ്​ ക്രൂയിസർ കൂടാതെ മറ്റു അനേകം കാറുകളുടെ ഉടമ കൂടിയാണ്​ അദ്ദേഹം. മൂന്ന്​ മാസം മുമ്പ്​ ടൊയോട്ടയുടെ വെൽഫെയർ ആയിരുന്നു മോഹൻലാൽ അവസാനമായി സ്വന്തമാക്കിയ വാഹനം. കേരളത്തിലെ ആദ്യ വെൽഫെയർ ഉടമ കൂടിയായിരുന്നു ല​ാലേട്ടൻ. പക്ഷെ, ഇവിടെ ഇഷ്​ടനമ്പറിന്​ പകരം 2020 എന്ന നമ്പറാണ്​ മോഹൻലാൽ സ്വന്തമാക്കിയത്​. ഒരു കോടിയുടെ അടുത്താണ്​ ഈ എം.പി.വിയുടെ വില. മെഴ്​സിഡിസ്​ ബെൻസിൻെറ നിരവധി മോഡലുകളും ​പജേറൊ സ്​പോർട്ടുമെല്ലാം ലാലിൻെറ കളക്ഷനിലുണ്ട്​. 

Tags:    
News Summary - mohanlal's car collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.