വീണ്ടുമൊരു ചൈനീസ്​ കോപ്പിയടി അപാരത; ഇര ഫോർഡി​െൻറ ഒാഫ്​റോഡ്​ എസ്​.യു.വി

ലോകത്തി​​​െൻറ ടെക്​നോളജി ഹബ്​ ആണ്​ ചൈന. അമേരിക്കൻ കമ്പനികൾ പോലും ​െഎഫോൺ അടക്കമുള്ള അവരുടെ ലോകോത്തര ഉത്​പന്നങ്ങൾ നിർമിക്കാൻ ചൈനയെ ആശ്രയിക്കുന്നുണ്ടെന്നത്​ രഹസ്യമായ കാര്യമല്ല. എന്നാൽ, ഇത്തരം വിദേശ കമ്പനികളുടെ ഉത്​പന്നങ്ങൾ അപ്പടി കോപ്പിയടിച്ച്​ ബ്രാൻഡ്​ മാറ്റി ചൈനയിലെ 150 കോടി ജനങ്ങളുള്ള ഭീമൻ മാർക്കറ്റിൽ വിൽപ്പനക്കെത്തിക്കുന്ന സംഭവങ്ങൾ പലപ്പോഴായി റിപ്പോർട്ട്​ ചെയ്യപ്പെട്ടിരുന്നു. 

ചൈനയിലെ ചില ലോക്കൽ വാഹന നിർമാതാക്കൾ ഇതുപോലെ നിരവധി തവണ പഴികേട്ടിട്ടുണ്ട്​. റേഞ്ച്​ റോവറും ടെസ്​ലയും ജാഗ്വറും പോർഷയും എന്നുവേണ്ട പല ലക്ഷ്വറി വാഹനങ്ങളുടെയും കോപീഡ്​ വേർഷൻ പല പേരുകളിൽ ചൈനീസ്​ നിരത്തുകളിൽ ഒാടിക്കളിക്കുന്നുണ്ട്​. അതിൽ ഏറ്റവും പുതിയ കോപ്പിയടി കൂടി കണ്ടെത്തിയിരിക്കുകയാണ്​ നെറ്റിസൺസ്​. 

2021ൽ റോഡുകളിലെത്താൻ പോകുന്ന ഫോർഡി​​​െൻറ പേരുകേട്ട ഒാഫ്​ റോഡ്​ എസ്​.യു.വി ‘ഫോർഡ്​ ബ്രോങ്കോ’യാണ്​ ചൈനീസ്​ കോപ്പിയടിയുടെ പുതിയ ഇര. കഴിഞ്ഞ ദിവസമാണ്​ ബ്രോങ്കോ കമ്പനി ലോഞ്ച്​ ചെയ്​തത്​. 1965 ൽ ഫോർഡ്​ അവതരിപ്പിച്ചതാണ്​​ ബ്രോങ്കോ. 1996ൽ നിർമാണം നിർത്തിയെങ്കിലും 2021 ൽ വാഹനം വീണ്ടും നിരത്തുകളിലേക്ക്​ എത്താൻ പോവുകയാണ്​. അതിനിടെയാണ്​ അതേ ഡിസൈനിലുള്ള ചൈനീസ്​ വാഹനത്തി​​​െൻറ വരവ്​.

ബ്രോങ്കോയുടെ ഡിസൈനുമായി എത്തുന്നത്​ ചൈനയിലെ ഗ്രേറ്റ്​ വാൾ മോ​േട്ടാർസി​​​െൻറ പുതിയ അവതാരമാണ്​. വേയ്​ P01 (Wey P01) എന്നാണ് അവരുടെ ഒാഫ്​റോഡ്​ എസ്​.യു.വിയുടെ പേര്​​. ചൈനീസ്​ ബ്രോങ്കോയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വന്നതിന്​ പിന്നാലെ നെറ്റിസൺസ്​ ട്രോളുകളുമായി എത്തി. ഏത്​ മൂലയിൽ നിന്ന്​ നോക്കിയാലും ബ്രോങ്കോയുമായി വലിയ സാമ്യം തോന്നുമെന്നാണ്​ പലരുടേയും അഭിപ്രായം.

'വണ്ടിയുടെ ബോക്സി ഡിസൈൻ ചൈനക്കാർ അതേപടി പകർത്തിയിട്ടുണ്ട്. എൽ. ഇ.ഡി ഹൈഡ്ലൈറ്റുകൾ, ടെയിൽ ലൈറ്റ് തുടങ്ങിയവയും കോപ്പിയടിയാണ്'. ചൈനയിലെ ആഭ്യന്തര വാഹന വിപണയിലെ പ്രധാന താരമാണ്​ ഗ്രേറ്റ്​ വാൾ മോ​േട്ടാർസ്​. അവരുടെ 2016ൽ സ്ഥാപിച്ച എസ്​.യു.വി ഡിവിഷനാണ്​ വേയ്​. വേയ്​-യുടെ P01, ചൈനക്ക്​ പുറത്ത്​ വിപണിയിൽ എത്താനിടയില്ല. അതേസമയം​ ഇൗ മോഡൽ എന്നാണ്​ നിരത്തുകളിലെത്തുക എന്നതും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്തായാലും, സംഭവത്തിൽ ഫോർഡി​​െൻറ പ്രതികരണത്തിനായി കാത്തിരിക്കുകയാണ്​ വാഹനപ്രേമികൾ.

Tags:    
News Summary - Ford Bronco's design copied days after launch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.