പാർക്ക്​ ചെയ്യാൻ സ്ഥലമില്ല; ബോയിങ്​ വിമാനങ്ങൾ കാർപാർക്കിങ്ങിൽ

ബോയിങ്​ 737 മാക്​സ്​ 8 വിമാനങ്ങൾ കമ്പനിക്ക്​ ഉണ്ടാക്കിയ പ്രതിസന്ധി ചെറുതല്ല. വിമാനം രണ്ട്​ തവണ അപകടത്തിൽപ്പെട ്ടതോടെ ലോകത്തെ എല്ലാ വിമാന കമ്പനികളും ബോയിങ്​ 737 മാക്​സ്​ 8 നിലത്തിറക്കി. വിമാനങ്ങളിലെ തകരാർ പരിഹരിക്കാനായി 737 മാക്​സ്​ 8 വിമാനങ്ങളെ വാഷിങ്​ടണിലെ കമ്പനിയുടെ ആസ്ഥാനത്തെത്തിച്ചതോടെ​ ബോയിങ്​ പുതിയൊരു പ്രതിസന്ധിയേയും അഭിമുഖീകരിച്ചു​. വിമാനങ്ങൾ പാർക്ക്​ ചെയ്യുന്നതിന്​ സ്ഥലമില്ലാത്തതാണ്​ ബോയിങ്ങിനെ അലട്ടുന്ന പ്രശ്​നം.

കൂട്ടത്തോടെ വിമാനങ്ങൾ എത്തിയതോടെ ഇവ പാർക്ക്​ ചെയ്യാൻ സ്ഥലമില്ലാതായി. തുടർന്ന്​ ജീവനക്കാർക്ക്​ കാറുകൾ പാർക്ക്​ ചെയ്യുന്നതിനായുള്ള സ്ഥലത്ത്​ ബോയിങ്​ വിമാനങ്ങൾ നിർത്തുകയായിരുന്നു. കാർ പാർക്കിങ്ങിൽ ബോയിങ്​ വിമാനം നിർത്തയതോടെ കമ്പനിയുടെ ഗതികേടിനെ കുറിച്ചായി പിന്നീട്​ സാമൂഹിക മാധ്യമങ്ങളിലെ ചർച്ച. ലോകത്തെ പ്രമുഖ വിമാന കമ്പനിയുടെ പതനത്തെ കുറിച്ചും ചർച്ചകൾ സജീവമായി. നിരവധി പേർകാർ പാർക്കിങ്ങിൽ നിർത്തിയിട്ട വിമാനങ്ങളുടെ ചിത്രങ്ങൾ പങ്കുവെക്കുകയും ചെയ്​തു.

Full View

ആറ്​ വിമാനങ്ങളാണ്​ കമ്പനിയുടെ വാഷിങ്​ടണിലെ ആസ്ഥാനത്ത്​ കമ്പനി നിർത്തിയിരിക്കുന്നത്​. ചരിത്രത്തിൽ തന്നെയുള്ള തകർപ്പൻ വിൽപനയുമായി 737 മാക്​സ്​ 8 മുന്നേറുന്നതിനിടെയാണ്​ കഷ്​ടകാലം വിമാന ദുരന്തങ്ങളുടെ രൂപത്തിൽ ബോയിങ്ങിനെ തേടിയെത്തിയത്​. ബോയിങ്​ 737 മാക്​സ്​ 8 വിമാനങ്ങളുടെ മൂന്ന്​ അപകടങ്ങളാണ്​ ഉണ്ടായത്​. ഇതിൽ രണ്ട്​ അപകടങ്ങളിലും യാത്രക്കാർ എല്ലാവരും മരണപ്പെട്ടപ്പോൾ ഒന്നിൽ നിന്ന്​ തലനാരിഴക്ക്​ രക്ഷപ്പെട്ടു.

Tags:    
News Summary - Boeing Forced to Park Grounded Planes in Staff Car Parking Lot-Hotwheel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.