കുട്ടിക്കൊമ്പന്‍െറ പുത്തന്‍ അവതാരം

ടൊയോട്ട ഫോര്‍ച്യൂണര്‍ ഒരു കുട്ടിക്കൊമ്പനാണ്. അപ്പൊ വലിയ കൊമ്പന്മാര്‍ വേറേ ഉണ്ടോന്നായിരിക്കും ചോദ്യം. ഉത്തരം ഉണ്ടെന്ന് തന്നെയാണ്. എല്ലാ കൊമ്പന്മാരും ടൊയോട്ടയുടെ തന്നെ. ലാന്‍ഡ് ക്രൂസറും പ്രാഡോയുമാണ് വലിയ കൊമ്പന്‍മാര്‍. അവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഫോര്‍ച്യൂണര്‍ കുട്ടിക്കൊമ്പന്‍ മാത്രമാണ്. പക്ഷെ നമ്മെ സംബന്ധിച്ച് ഇവനും ആഢംബരക്കാരനും അഹങ്കാരിയുമാണ്. ആ നില്‍പ്പും ഭാവവുമൊക്കെ അത് ശരിവയ്ക്കുകയും ചെയ്യും. പറഞ്ഞു വരുന്നതെന്തെന്നാല്‍ ഫോര്‍ച്യൂണര്‍ പുത്തനായി വരികയാണ്. മാറ്റമെന്നാല്‍ സമൂലമായ മാറ്റം. കൂടുതല്‍ ആഢംബരം, കരുത്ത്, ഭംഗി എന്നിങ്ങനെ എല്ലാം ഒരുപടി മുന്നിലാക്കിയാണ് കുട്ടിക്കൊമ്പന്‍ എത്തുന്നത്.  
കൂടുതല്‍ പരുക്കന്‍
ആദ്യ തലമുറ മുതലെ ഫോര്‍ച്യൂണര്‍ ഒരു പരുക്കന്‍ വാഹനമാണ്. നില്‍പ്പിലും എടുപ്പിലുമെല്ലാം ഇത് പ്രകടമാണ്. പുതിയ വാഹനത്തിലും ഈ സ്വഭാവത്തിന് മാറ്റമില്ല. ലാഡര്‍ ഫ്രെയിം ഷാസിയാണ് വാഹനത്തിന്. ബോഡിറോള്‍ എന്ന പ്രതിഭാസം ഇത്തരക്കാരില്‍ സാധാരണയാണ്. എന്നാല്‍ പുതിയ ഫോര്‍ച്യൂണര്‍ ഇതിനെ മികച്ച രീതിയില്‍ അതിജീവിച്ചിട്ടുണ്ട്. സൈഡ് റെയിലുകള്‍ ബലപ്പെടുത്തിയും സസ്പെന്‍ഷന്‍െറ കരുത്ത് കൂട്ടിയുമാണ് പുതിയ ഫോര്‍ച്യൂണര്‍ കൂടുതല്‍ കരുത്തനായിരിക്കുന്നത്.

കൂടുതല്‍ സുന്ദരന്‍
പുതിയ ഫോര്‍ച്യൂണര്‍ രൂപഭംഗിയില്‍ ലക്സസ് എന്ന ടൊയോട്ടയുടെ ആഢംബര വിഭാഗത്തിലെ വാഹനങ്ങളോടാണ് സാമ്യം പുലര്‍ത്തുന്നത്. പുത്തന്‍ ഗ്രില്ല്, മുന്നിലെ വി ആകൃതിയിലുള്ള ക്രോം ഫിനിഷ്, വശങ്ങളിലെ വിന്‍ഡോലൈന്‍, കൂടുതല്‍ സുന്ദരമായ ക്യാരക്ടര്‍ ലൈനുകള്‍ എന്നിവ ആകര്‍ഷകം. ഉള്ളിലത്തെിയാല്‍ മാറ്റങ്ങളുടെ ഘോഷയാത്രയാണ്. ലെതറും ക്രോമും ചേര്‍ന്ന ഫിനിഷാണെവിടേയും. ആധുനിക ഇന്‍ട്രുമെന്‍റ് ക്ളസ്ചര്‍, ടച്ച് സ്ക്രീനോടുകൂടിയ ഇന്‍ഫോടൈന്‍മെന്‍െറ് സിസ്റ്റം, ധാരാളം സ്റ്റോറേജ് സ്പേസ്, മികച്ച നിലവാരമുള്ള പ്ളാസ്റ്റികിന്‍െറ ഉപയോഗം തുടങ്ങി ഏറെ ആകര്‍ഷകനാണ് ഫോര്‍ച്യൂണര്‍.  
കൂതല്‍ മികച്ച എഞ്ചിന്‍
പുതുപുത്തന്‍ ഡീസല്‍ എഞ്ചിനാണ് ഫോര്‍ച്യൂണറിന്. പഴയ 3.0ലിറ്ററിന് പകരം വരുന്ന 2.8ലിറ്റര്‍ എഞ്ചിന്‍ 177ബി.എച്ച്.പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. ആറ് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്‍െറുകള്‍ ഉണ്ടാകും. രണ്ടാം ഘട്ടത്തില്‍ 150ബി.എച്ച്.പി 2.4ലിറ്റര്‍ എഞ്ചിനും വരുമെന്നാണ് കമ്പനി നല്‍കുന്ന സൂചന. പിന്‍വീല്‍ ഡ്രൈവും ആള്‍വീല്‍ ഡ്രൈവും ഉണ്ടാകും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.