ഹ്യൂണ്ടയുടെ എലൈറ്റ് i20യുടെ വരവോടെ ഇന്ത്യയിലെ സൂപ്പര്‍ ഹാച്ച്ബാക്കുകളുടെ പോരാട്ടത്തിന് ചൂട് പിടിച്ചിരിക്കുകയാണ്. എലൈറ്റിനൊപ്പം മാരുതി സ്വിഫ്റ്റ്, ഫിയറ്റ് പൂന്തോ ഇവോ, ഫോക്സ് വാഗന്‍ പോളോ എന്നിവയാണ് ഹോട്ട് ഹാച്ചുകളിലെ മിന്നും താരങ്ങള്‍. ഇതില്‍ സ്വിഫ്റ്റ് ഒഴികെയുള്ളവ അടുത്തിടെ പരിഷ്കരണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. i20 അടിമുടി മാറി എലൈറ്റായപ്പോള്‍ പൂന്തോയും പോളോയും തൊലിപ്പുറത്തും ഉള്ളിലുമായി കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമായി.
ഇവോക്കും മികച്ച ഇന്‍റീരിയറാണ് ഫിയറ്റ് നല്‍കിയിരിക്കുന്നത്. പുത്തന്‍ കൂറ്റുകാര്‍ക്കിടയില്‍ അല്‍പം പഴഞ്ചന്‍ ലുക്കാണ് ഇവോയുടെ ഉള്‍വശത്തിന്. ടെക്സ്ച്ചറോട് കൂടിയ സോഫ്റ്റ് പ്ളാസ്റ്റിക് ഡാഷ് ബോര്‍ഡ് ആകര്‍ഷകം. ഈയിടെ പരിഷ്കരിച്ച ലീനിയയുടെ ഇന്‍റീരിയറുമായി സാമ്യമുള്ളതാണ് പല ഘടകങ്ങളും. മൊത്തം കറുപ്പിലും, ബീജ്-ബ്ളാക്ക് സങ്കലനത്തിലും കാബിന്‍ ലഭ്യമാണ്. പല ഡിസൈന്‍ തീമുകളുടെ സമന്വയമാണ് പൂന്തോയുടെ സെന്‍റര്‍ കണ്‍സോള്‍. പിയാനോ ബ്ളാക്ക് ഫിനിഷും നല്‍കിയിട്ടുണ്ട്.
എന്‍ജിന്‍ ആന്‍ഡ് പെര്‍ഫോമന്‍സ്
എലൈറ്റിലുള്ളത് പഴയ i20 യിലെ 1.4 ഡീസല്‍ എന്‍ജിന്‍ തന്നെയാണ്. 89 ബി.എച്ച്.പി കരുത്ത് 4000 ആര്‍.പി.എന്‍ജിന്‍ ഇവ ഉല്‍പാദിപ്പിക്കും. 1197 സി.സി 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 82 ബി.എച്ച്.പി കരുത്തുല്‍പാദിപ്പിക്കാന്‍ പ്രാപ്തനാണ്. നല്ല റിഫൈന്‍മെന്‍റ് ഉള്ള എന്‍ജിനുകളാണ് രണ്ടും. 2000 ആര്‍.പി.എമ്മിന് മുമ്പ് തന്നെ ഡീസല്‍ മെഷീന്‍ പവര്‍ ഡെലിവറി ആരംഭിക്കും. നഗര നിരത്തുകള്‍ക്ക് പറ്റിയ സ്മൂത്തായ ഗിയര്‍ ബോക്സും ലൈറ്റ് ക്ളച്ചുമാണ്. പെട്രോള്‍ എന്‍ജിന്‍ പഴയ i20 യിലേതാണെങ്കിലും ട്യൂണ്‍ ചെയ്ത് മികച്ചതാക്കിയിട്ടുണ്ട്. എലീറ്റ് പെട്രോള്‍ വേഗത്തില്‍ കരുത്താര്‍ജിക്കുകയും 6000 ആര്‍.പി.എം വരെ ഇത് തുടരുകയും ചെയ്യും.
പൂന്തോ ഇവോയിലേത് 1172 സി.സി 4 സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ്. 67 ബി.എച്ച്.പി ഇവ ഉല്‍പാദിപ്പിക്കും. ഡീസല്‍ വേരിയന്‍റിലെ 1248 സി.സി 4 സിലിണ്ടര്‍ എന്‍ജിന്‍ 74 ബി.എച്ച്.പി പുറപ്പെടുവിക്കും. 2500 ആര്‍.പി.എം മുതലാണ് പൂന്തോ മികച്ച പെര്‍ഫോമറാകുന്നത്. ഹൈവേയില്‍ 120 കിലോമീറ്ററില്‍ കുതിച്ചാലും നല്ല ആത്മവിശ്വാസം നല്‍കും ഇവോ.
പുതിയ പോളോയില്‍ കാര്യമായ മാറ്റം സംഭവിച്ചത് എന്‍ജിനായിരുന്നു. പഴയ 1.2 ലിറ്റര്‍ 3 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ ഫോക്സ് വാഗണ്‍ ഉപേക്ഷിച്ചു. പകരം 89 ബി.എച്ച്.പി 1.5 ലിറ്റര്‍ എന്‍ജിനാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്. വെന്‍േറായിലും റാപിഡിലും കാണുന്ന 1.6 ലിറ്റര്‍ എന്‍ജിന്‍െറ ചെറിയ വേര്‍ഷനാണിത്. പെട്രോള്‍ എന്‍ജിന്‍ 1198 സി.സി 3 സിലിണ്ടറാണ്. 73.97 ബി.എച്ച്.പി കരുത്ത് ഇവ ഉല്‍പാദിപ്പിക്കും. അല്‍പം ഹെവിയാണ് പോളോയുടെ ഗിയര്‍ഷിഫ്റ്റ്. എന്നാല്‍ ഗിയര്‍ മാറ്റം അത്രയ്ക്ക് ആയാസകരമല്ല.
നിഗമനം
എതിരാളികള്‍ പലരും നല്‍കാത്തതും ചിലരൊക്കെ സങ്കല്‍പിക്കാത്തതുമായ പല സൗകരങ്ങളുമാണ് എലൈറ്റ് i20 ക്ക് ഹ്യൂണ്ടായ് നല്‍കിയിരിക്കുന്നത്. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച വീല്‍ബേസ് നല്‍കുന്ന വാഹനവും എലൈറ്റാണ്. 2570 മി.മി വീല്‍ബേസ് എലൈറ്റിനുള്ളപ്പോള്‍ ഇവേക്ക് 2510 ഉം പോളോക്ക് 2469 ഉമാണ്. ഈ വിഭാഗത്തിലെ രാജാവായ സ്വിഫ്റ്റിന്‍െറ വീല്‍ബേസ് 2430 മാത്രം, എലൈറ്റിനേക്കാള്‍ 140 മി.മി കുറവ്. പിന്നെയൊരു പോരായ്മ എലൈറ്റിലെ പല മികച്ച ഫീച്ചറുകളും ലഭിക്കുന്നത് ഉയര്‍ന്ന വേരിയന്‍റുകളില്‍ മാത്രമാണെന്നതാണ്. ഈ മോഡലുകള്‍ വാങ്ങാന്‍ എട്ട് ലക്ഷത്തിന് മുകളില്‍ നല്‍കേണ്ടിവരും.
ബാക്കി വെച്ചത്
ഇവിടെ എന്തുകൊണ്ട് മാരുതി സ്വിഫ്റ്റിന്‍െറ പ്രത്യേകതകള്‍ കൂടി നല്‍കിയില്ല എന്ന് ആശങ്കപ്പെടുന്നവരുണ്ടാകാം. കാരണം സിമ്പിള്‍.സ്വിഫ്റ്റിനൊരു എതിരാളി ഉണ്ടെന്ന് നാം ഇന്ത്യക്കാര്‍ വിശ്വസിക്കുന്നില്ലല്ളോ!.
ഷബീര്‍ പാലോട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.