‘ഹലോ കിയ’; സെൽറ്റോസിനെ ഇനി വിളിച്ചുണർത്താം

കിയ​ മോ​േട്ടാഴ്​സ്​ തങ്ങളുടെ കണക്​ടിവിറ്റി സംവിധാനമായ UVO യെ പരിഷ്​കരിക്കുന്നു. എസ്​.യു.വിയായ സെൽറ്റോസി​ലും എം.പി.വിയായ കാർണിവല്ലിലും പുത്തൻ UVO സംവിധാനമായിരിക്കും ഇനി ലഭിക്കുക. നിലവിൽ യുവോയിൽ 37 ഫീച്ചറുകളണ്​ നൽകിയിരിക്കുന്നത്​. ഇതിനെ 50 എണ്ണമായി വർധിപ്പിക്കുകയാണ്​ കിയ ചെയ്​തത്​. ‘ഹലോ കിയ’ എന്നായിരിക്കും ഫീച്ചറുകൾ ആക്​ടിവേറ്റ്​ ചെയ്യാൻ നാം പറയേണ്ടത്​.

നേര​െത്ത എം.ജി ഹെക്​ടറിൽ ‘ഹലോ എം.ജി’ എന്ന ആക്​ടിവേഷൻ കോഡാണ്​ നൽകിയിരുന്നത്​. ഇതേ മാതൃകയിലാണ്​ കിയയിലും പുതിയ സംവിധാനമൊരുക്കിയിരിക്കുന്നത്​. പരിഷ്​കരിച്ച വാഹനങ്ങളിലെല്ലാം പുതിയ യുവോ ഫീച്ചറുകൾ ലഭിക്കും.   
പുതിയ ഫീച്ചറുകൾ


വോയ്​സ്​ കമാൻഡുകളുടെയെല്ലാം ആദ്യം ഇനിമുതൽ ‘ഹലോ കിയ’ എന്നായിരിക്കും പറയേണ്ടത്​. ഇതോടൊപ്പം പുതിയ ഒമ്പത്​ വോയ്​സ്​ കമാൻഡുകളും കിയ അവതരിപ്പിച്ചിട്ടുണ്ട്​. ഫോൺ കോൾ, കാലാവസ്​ഥ, സമയവും തീയതിയും, ക്രിക്കറ്റ്​ സ്​കോർ, മീഡിയ കൺട്രോൾ, നാവിഗേഷൻ, ക്ലൈമറ്റ്​ കൺ​േട്രാൾ തുടങ്ങിയവയാണ്​ കമാൻഡുകൾ. വാഹന സുരക്ഷക്കായും പുതിയ സംവിധാനങ്ങൾ യുവോയിലുണ്ട്​.

വാഹനം മോഷ്​ടിക്കാൻ ശ്രമിച്ചാൽ മൊബൈലിലേക്ക്​ നോട്ടിഫിക്കേഷൻ വരും. ഇൗ സമയം വാഹനം ഇമ്മൊബിലൈസ്​ ചെയ്യാനും മോഷണം തടയാനും ഉടമക്കാവും. അപകട മുന്നറിയിപ്പാണ്​ മറ്റൊരു ഫീച്ചർ. അപകട സമയം കുടുംബാംഗങ്ങൾക്കൊ സുഹൃത്തുക്കൾക്കൊ ​മെസ്സേജ്​ അയക്കുന്ന സംവിധാനമാണിത്​. വാഹനത്തിനുള്ളിലെ വായുവി​​െൻറ നിലവാരം അളക്കാനും സ്​മാർട്ട്​ വാച്ച്​ ഉപയോഗിച്ച്​ കണക്​ട്​ ചെയ്യാനും യുവോക്കാവും. ആൺഡ്രോയ്​ഡ്​ ​െഎ.ഒ.എസ്​ പ്ലാറ്റ്​ഫോമുകളിൽ വാച്ച്​ പ്രവർത്തിക്കും.

Tags:    
News Summary - Kia introduces new connected car features

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.