ലംബോർഗിനി എസ്സൻസ: റേസ്​ ട്രാക്കുകൾക്ക്​ മാത്രമായൊരു ഹൈപ്പർ കാർ

പുതുമയാണെന്നും ലംബോർഗിനിയുടെ ഡി.എൻ.എ. ഒരു മാസം മുമ്പാണ്​ തങ്ങളുടെ ഏറ്റവും വേഗമേറിയ സൂപ്പർ കാർ ‘സിയൻ’ ലാംബൊ പുറത്തിറക്കിയത്​. ഇനി വരുന്നത്​ എസ്സൻസയാണ്​. തൽക്കാലം റോഡിൽ ഒാടിക്കാൻ പറ്റുന്ന വാഹനമല്ലിത്​. ട്രാക്കിൽ മാത്രം ഒാടുന്ന ഹൈപ്പർ കാറാണ്​ എസ്സൻസ SCV12.

6.5ലിറ്റർ വി 12 എഞ്ചിനാണ്​ എസ്സൻസയുടെ ഹൃദയം. 819 ബി.എച്ച്​.പി കരുത്ത്​ ഉൽപ്പാദിപ്പിക്കും. പുതിയ തലമുറ കാർബൺ ഫൈബർ ഷാസിയാണ്​ നൽകിയിരിക്കുന്നത്​. പരമ്പരാഗതമായ റോൾകേജ്​ ഡിസൈൻ ഒഴിവാക്കി പുത്തൻ മോ​േണാകോക്ക്​  തീമിലാണ്​ വാഹനം ഒരുക്കിയിരിക്കുന്നത്​.

ഗിയർബോക്​സി​​െൻറ സാ​േങ്കതികവിദ്യയും പുത്തനാണ്​. എക്​സ്​ ട്രാക്ക്​ സീക്വൻഷ്യൽ സിക്​സ്​ സ്​പീഡ്​ ഗിയർ​േബാക്​സാണ്​ എസ്സൻസക്ക്​. വാഹനത്തി​​െൻറ പവർ ടു വെയ്​റ്റ്​ റേഷ്യോ 1660 ബി.എച്ച്​.പി/ടൺ ആ​െണന്ന്​ പറയു​േമ്പാഴാണ്​ സൂപ്പർ കാറുകളെ മറികടന്ന്​ ഹൈപ്പർ സ്വഭാവമാർജ്ജിക്കുന്ന  വന്യമായ കരുത്തിനെപറ്റി നമ്മുക്ക്​ ബോധ്യമാവുക.

പിറല്ലി ടയറുകൾ പിടിപ്പിച്ചിരിക്കുന്നത്​ മഗ്​നീഷ്യം ട്രിമ്മുകളിലാണ്​. മുന്നിൽ 19 ഇഞ്ചും പിന്നിൽ 20 ഇഞ്ചുമാണ്​ ടയർ സൈസ്​. എസ്സൻസയുടെ വിശദമായ ചിത്രങ്ങളാണ്​ നിലവിൽ ലംബോർഗിനി പുറത്തുവിട്ടിരിക്കുന്നത്​. 

Tags:    
News Summary - All-New Lamborghini Essenza SCV12 Unveiled; Is a Limited Edition Track-Only Hypercar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.