അക്ഷരാർഥത്തിൽ അദ്​ഭുതം; ദേശീയപാതയിൽ നിന്ന്​ അതിശയകരമായൊരു രക്ഷ​െപ്പടൽ വാർത്ത

കോഴിക്കോട് -പാലക്കാട് ദേശീയ പാതയിൽ നിന്ന്​ അദ്​ഭുതകരമായൊരു രക്ഷ​െപ്പടൽ വാർത്ത. റോഡ്​ സൈഡിൽ ബൈക്ക്​ നിർത്തിയിരുന്ന യുവാവാണ്​ കഥയിലെ നായകൻ. ഒരുവശത്തുനിന്ന്​ നിയന്ത്രണം വിട്ടുവന്ന ജെ.സി.ബിക്കും മറുവശത്തുനിന്ന്​ രന്ന ബൊലേറോക്കും ഇടയിൽ ഇദ്ദേഹം അകപ്പെടുകയായിരുന്നു.

ദേശീയപാതയിൽ കരിങ്കല്ലത്താണി തോടുകാപ്പിലാണ് അപകടമുണ്ടായത് . ബ്രേക്ക് നഷ്ട്ടപ്പെട്ട ജെ.സി.ബി നിയന്ത്രണം വിട്ട് ഒരുവശത്തേക്ക്​ പാഞ്ഞ്​ വന്നു. ഇൗ സമയം എതിരെവന്ന ബൊലേറൊ ജെ.സി.ബിയിൽ ഇടിക്കുകയായിരുന്നു. രണ്ട്​ വാഹനങ്ങളും റോഡ്​സൈഡിൽ ബൈക്കിൽ ഇരിക്കുകയായിരുന്ന യുവാവിന്​നേരേ പാഞ്ഞടുത്തെങ്കിലും തലനാരിഴക്ക്​ രക്ഷപ്പെട്ടു.  

മഹീന്ദ്ര ബൊലേറോയിലെ യാത്രികരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ജെ.സി.ബി ഡ്രൈവർ ചെറിയ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്​. ബ്രേക്ക് നഷ്ട്ടപ്പെട്ട ജെ.സി.ബി മരത്തിലിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

Full View
Tags:    
News Summary - accident in national highway karinkallathani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.