രക്ഷകൻ ബൊ​ലേറൊ; ഞെട്ടൽ മാറാതെ സാലിഹ്​

ലപ്പുറം കരിങ്കല്ലത്താണിയിൽ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടം കണ്ടവർ മൂക്കത്ത്​ വിരൽവച്ചിരിക്കുകയാണ്​. തലനാരിഴക്കാണ്​ ഒരു ചെറുപ്പക്കാരൻ വൻ അപകടത്തിൽ നിന്ന്​ രക്ഷപ്പെട്ടത്​. ആ ചെറുപ്പക്കാര​​െൻറ പേര്​ മുഹമ്മദ്​ സാലിഹ്​ എന്നാണ്​. വഴിവക്കിൽ ബൈക്കുമായി കൂട്ടുകാരനെ കാത്തിരിക്കുകയായിരുന്നു താനെന്ന്​ സാലിഹ്​ പറയുന്നു.

ശബ്​ദംകേട്ട്​ തിരിഞ്ഞ്​ നോക്കിയപ്പോൾ ഒരു ജെ.സി.ബി ത​​െൻറ നേരേ പാഞ്ഞടുക്കുകയാണ്​. എഴുന്നേറ്റ്​ മാറാനുള്ള ശ്രമം നടത്തു​േമ്പാഴേക്കും എതിർവശത്തുനിന്ന്​ വന്ന ബൊലേറോ ജെ.സി.ബിയിൽ ഇടിച്ചു. ഇതോടെ തനിക്ക്​ നേരേവന്ന ജെ.സി.ബി ദിശമാറി പോവുകയായിരുന്നെന്ന്​ സാലിഹ്​ പറഞ്ഞു.

Full View

ബൊലേറൊ വന്നില്ലായിരുന്നെങ്കിൽ ഒരുപക്ഷെ താൻ അപകടത്തിൽപെ​േട്ടനെയെന്നും പിന്നീട്​ വീഡിയൊ ദൃശ്യങ്ങൾ കണ്ടതോടെയാണ്​ അപകടത്തി​​െൻറ ഗൗരവം മനസിലായതെന്നും ഇൗ ചെറുപ്പക്കാരൻ പറയുന്നു. ബൊലേറോയിലെ യാത്രികരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

ജെ.സി.ബി ഡ്രൈവർ ചെറിയ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്​. ബ്രേക്ക് നഷ്ട്ടപ്പെട്ട ജെ.സി.ബി മരത്തിലിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

Tags:    
News Summary - accident in karinkallathani malappuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.