ഹ്യൂണ്ടായുടെ സര്‍ഗാത്മകത

ലോകത്തില്‍ ഏറ്റവും മികച്ച വളര്‍ച്ച രേഖപ്പെടുത്തിയ ബ്രാന്‍ഡുകളിലൊന്നാണ് ഹ്യൂണ്ടായ്. അമേരിക്ക പോലുള്ള വമ്പന്‍ വാഹന വിപണികളില്‍ അവര്‍ വന്‍ കുതിപ്പാണ് നേടിയത്. ഇന്ത്യക്ക് എന്നും പ്രിയങ്കരരായിരുന്നു ഹ്യൂണ്ടായ് വാഹനങ്ങള്‍. ഏറ്റവും കൂടുതല്‍ കാറുകള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന കമ്പനിയും ഇവര്‍ തന്നെ. കൊടുക്കുന്ന പണത്തിന് നല്‍കുന്ന മൂല്യമുള്ള ഉല്‍പ്പന്നമാണ് ഏതൊരു കമ്പനിയേയും വളര്‍ത്തുന്നത്. ആ അര്‍ഥത്തില്‍ ഉപഭോക്താക്കള്‍ എന്നും ഹ്യൂണ്ടായില്‍ തൃപ്തരായിരുന്നു. ഈയടുത്ത് തങ്ങളുടെ വാഹന ഡിസൈന്‍ തീമില്‍ കമ്പനി ഒരു മാറ്റം വരുത്തി. ‘ഫ്ളൂയിഡിക്’ എന്നാണതിനെ അവര്‍ വിളിച്ചത്. അഴകൊഴുകി ഇറങ്ങുന്ന ഉദ്പന്നങ്ങളായിരുന്നു ഫലം.

സൗന്ദര്യ വിപ്ളവം തന്നെയായിരുന്നു അത്. നിലവിലെ ഇന്ത്യന്‍ വാഹന വിപണിയില്‍ ചെറു എസ്.യു.വികളുടെ ഒരു ട്രെന്‍ഡ് നിലനില്‍ക്കുന്നുണ്ട്. ഡസ്റ്ററില്‍ തുടങ്ങി ടെറാനോയിലൂടെ വളര്‍ന്ന് എക്കോസ്പോര്‍ട്ടിലൂടെ അതിങ്ങനെ സഞ്ചരിക്കുകയാണ്. ക്രീറ്റ എന്ന പേരില്‍ വാഹനമിറക്കി ഹ്യൂണ്ടായും ഇതില്‍ ഭാഗഭാക്കാകുന്നു എന്നതാണ് പുതിയ വിശേഷം. ക്രിയേറ്റിവിറ്റി ചുരുങ്ങിയാണ് ക്രീറ്റയായത്. ഫ്ളൂയിഡിക് ഡിസൈന്‍െറ രണ്ടാം തലമുറയാണ് ക്രീറ്റയിലൂടെ പുലരുന്നത്. ഹ്യൂണ്ടായുടെ വലിയ എസ്.യു.വിയായ സാന്താഫേയുടെ കുഞ്ഞന്‍ രൂപമാണ് ഇവന്. 4,270 എം.എം നീളവും 1,780 എം.എം വീതിയും 1630എം.എം ഉവയവുമുണ്ട്. വീല്‍ബേസ് 2590എം.എം. അളവുകള്‍ പറയുന്നത് സാമാന്യം വലിയ വാഹനമാണ് ക്രീറ്റയെന്നാണ്. 123 കുതിര ശക്തിയുള്ള 1.6 ലിറ്റര്‍ വി ടി വി ടി പെ¤്രടാള്‍, 128 പി. എസ് സി ആര്‍. ഡി ഐ ഡീസല്‍ എന്നിവയ്ക്ക് പുറമെ 1.4 ലിറ്റര്‍ ഡീസല്‍ സി ആര്‍. ഡി ഐ മോഡലും പ്രതീക്ഷിക്കപ്പെടുന്നു. ആറ് സ്പീഡ് ഗീയര്‍ ബോക്സ് മികച്ചതാണ്. ഡീസല്‍ ഓട്ടോമാറ്റിക് കാണുമെന്നതും വാഹന പ്രേമികളെ കാത്തിരിക്കാന്‍ പ്രേരിപ്പിക്കുന്നു. അവസാനവട്ട കൂട്ടിച്ചേര്‍ക്കലുകളില്‍ ഒരു ഫോര്‍വീല്‍ ഡ്രൈവ് മോഡല്‍ കൂടി വരാനും സാധ്യതയുണ്ട്.

മുന്നിലും പിന്നിലും വശങ്ങളിലും കാഴ്ച്ചാ സുഖമേറ്റുന്ന ഏറെ ഘടകങ്ങള്‍ ക്രീറ്റയിലുണ്ട്. വലിയ ബോണറ്റ്, വലുപ്പമേറിയ ക്രാം പ്ളേറ്റഡ് ഗ്രില്ല്, ആക്രമണാത്മക ബമ്പറും മനോഹരമായ ഹെഡ്ലൈറ്റുകളും മുന്‍വശത്തെ ആകര്‍ഷകമാക്കുന്നു. ബമ്പറിന് താഴെ സില്‍വര്‍ ഫിനിഷോടുകൂടിയ ക്ളാഡിങ്ങുമുണ്ട്. എയര്‍ഡാമുകള്‍ക്ക് സമീപം ചതുരവടിവിലുള്ള ഫോഗ് ലാംമ്പുകള്‍. ഉയര്‍ന്ന മോഡലുകളില്‍ എല്‍.ഇ.ഡി ഡേ ടൈം റണ്ണിങ്ങ് ലാംബുകള്‍ ഉണ്ടാകും. വശങ്ങളില്‍ തെളിഞ്ഞ് നില്‍ക്കുന്ന ക്യാരക്ടര്‍ ലൈനുകള്‍ നല്ല എടുപ്പ് നല്‍കും. ക്രോം പൂശിയ ഡോര്‍ ഹാന്‍ഡിലുകള്‍, ബോഡിയുടെ നിറമുള്ള സൈഡ്വ്യൂ മിററുകള്‍ എന്നിവയും ആകര്‍ഷകം. സില്‍വര്‍ ഫിനിഷുള്ള റൂഫ് റെയിലുകള്‍ സ്പോര്‍ട്ടിയാണ്. അല്‍പ്പം തടിച്ച വീല്‍ ആര്‍ച്ചുകളില്‍ 17 ഇഞ്ച് അലോയ് വീലുകള്‍ നിറഞ്ഞ് നില്‍ക്കും. പിന്നഴകിലും ക്രീറ്റ എതിരാളികളെ വെല്ലും.

ഉള്ളിലെ ഫിറ്റിലും ഫിനിഷിലും എന്നും മുന്നിലാണ് ഹ്യൂണ്ടായ് വാഹനങ്ങള്‍. അഞ്ചുപേര്‍ക്ക് സുഖമായിരിക്കാം. കറുപ്പ് നിറത്തിനാണ് പ്രാധാന്യം. ധാരാളം ക്രാം ഇന്‍സേര്‍ട്ടുകളുമുണ്ട്. സൗകര്യങ്ങളുടെ നീണ്ട നിര ക്രീറ്റയിലുണ്ട്. പിന്നില്‍ ആം റെസ്റ്റുകള്‍, ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്ററുകള്‍, സണ്‍ വൈസറുകള്‍, സണ്‍ഗ്ളാസ് ഹോള്‍ഡര്‍, സ്മാര്‍ക്ക് കീ, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട് ,തണുപ്പിക്കാവുന്ന ഗ്ളവ് ബോക്സ് തുടങ്ങിയവ അതില്‍ ചിലത്. സെന്‍െറര്‍ കണ്‍സോളില്‍ വലിയ ടച്ച് സ്ക്രീന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്ളൂടുത്ത് മുതല്‍ എല്ലാ കണക്ടിവിറ്റിയും ലഭ്യമാണ്. സ്ററിയറിങ്ങ് വീലില്‍ അത്യാവശ്യം നിയന്ത്രണങ്ങള്‍ സാധ്യമാണ്. കുറഞ്ഞ വേരിയന്‍റുകളില്‍ രണ്ട് എയര്‍ബാഗുകളാണുള്ളത്. ഉയര്‍ന്നതിലത്തെുമ്പോള്‍ ആറുവരെയാകാം. വില എട്ട് മുതല്‍ 13 ലക്ഷം വരെ.
ടി.ഷബീര്‍

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.