ലോകത്തെ ഏറ്റവും വലിയ ഒാൺറോഡ്​ ബൈക്കെന്ന്​ അവകാശവാദം; വർക്​ഷോപ്പിൽ കയറി പിടിച്ചെടുത്ത്​ ആർ.ടി.ഒ

ലോകത്തെ ഏറ്റവുംവലിയ ഒാൺറോഡ്​ ബൈക്ക്​ എന്ന അവകാശവാദവുമായി പുറത്തിറക്കിയ വാഹനം പിടിച്ചെടുത്ത്​ ആർ.ടി.ഒ. പൊതുനിരത്തിൽനിന്നല്ല സ്വകാര്യ ഇടത്തുനിന്നാണ്​ വാഹനം പിടിച്ചെടുത്തതെന്ന പ്രത്യേകതയും ഇത്തവണയുണ്ടയി. വർക്​ഷോപ്പിൽ സൂക്ഷിച്ചിരുന്ന ബൈക്കാണ്​ ഉദ്യോഗസ്​ഥർ പിടിച്ചെടുത്തത്​. ബൈക്കി​െൻറ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനെതുടർന്നായിരുന്നു നടപടി. ​


കർണാടകയിലെ ബംഗളൂരുവിൽ സാക്കിർ ഖാൻ എന്നയാൾ നിർമ്മിച്ച 13 അടി നീളമുള്ള ബൈക്കാണ്​ നടപടിക്ക്​ വിധേയമായത്​. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ വാഹനങ്ങൾ പരിഷ്ക്കരിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരം വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ പിടിച്ചെടുക്കാനും മോ​േട്ടാർ വാഹന വകുപ്പിന്​ അധികാരമുണ്ട്​. എന്നാൽ സ്വകാര്യ ഇടത്തുനിന്ന്​ വാഹനം കസ്​റ്റഡിയിലെടുക്കുന്ന പതിവില്ല.


സാക്​ എന്ന അതികായൻ

സാക്​ എന്നാണ്​ ബൈക്കിന്​ സാക്കിർ ഖാൻ നൽകിയിരിക്കുന്ന പേര്​. ഏകദേശം ആറ്​ ലക്ഷം രൂപ മുതൽമുടക്കിലാണ് ബൈക്ക് നിർമ്മിച്ചതെന്ന് ഉടമ പറയുന്നു. ബജാജ് അവഞ്ചറിൽ നിന്നുള്ള 220 സിസി എഞ്ചിനാണ് ബൈക്കിന്​ കരുത്തേകുന്നത്. പിൻ ടയർ ഒരു മിനി ട്രക്കിൽ നിന്നാണ് എടുത്തത്. 450 കിലോഗ്രാം ആണ് ഭാരം. ബൈക്കിന് 50 ലിറ്റർ ഇന്ധന ടാങ്കാണുള്ളത്​. ഏഴ്​ കിലോമീറ്റർ ഇന്ധനക്ഷമതയും വാഹനം നൽകും. വാഹനം പിടിച്ചെടുത്തതിൽ പ്രതിഷേധിച്ച്​ രേഖകൾ ആർ.ടി ഒാഫീസി​െൻറ മുന്നിൽവച്ച്​ കത്തിക്കുമെന്നാണ്​ സാക്കിർ ഖാൻ പറയുന്നത്​. വാഹനം വിട്ടുകൊടുക്കുന്നതിനെപറ്റി ഇനിയും ആർ.ടി.ഒ അധികൃതർ പ്രതികരിച്ചിട്ടില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.