സ്റ്റണ്ട്​ നടത്തുന്ന ഇ.വി; ചില്ലറക്കാരല്ല ഈ ഒല സ്​കൂട്ടറുകൾ -വീഡിയോ

ഒല ഇലക്ട്രിക് അതിന്റെ എസ്1, എസ്1 പ്രോ ഇലക്ട്രിക് സ്കൂട്ടറുകളുടെ ടെസ്റ്റ് റൈഡുകൾ നവംബർ 10 മുതൽ ആരംഭിക്കാനിരിക്കുകയാണ്​. വാഹനത്തിന്‍റെ ആദ്യ ഡെലിവറി ആരംഭിക്കുന്ന തീയതി കമ്പനി ഇനിയും വെളിപ്പെടുത്തിയിട്ടില്ല. എസ്​ വൺ പ്രോയ്ക്ക് ഒറ്റ ചാർജിൽ 180 കിലോമീറ്റർ റേഞ്ചാണുള്ളത്​. അതേസമയം കമ്പനി സിഇഒ ഭവിഷ് അഗർവാൾ ട്വിറ്ററിൽ പങ്കിട്ട പുതിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി.


വീഡിയോയിൽ, കമ്പനിയുടെ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾ ഉപയോഗിച്ച്​ സ്റ്റണ്ട്​ നടത്തുന്നതായാണുള്ളത്​. 'ടെസ്റ്റ്​ ​ൈഡ്രവുകൾ അടുത്ത ആഴ്ച ആരംഭിക്കും, ആദ്യ ഡെലിവറി അതുകഴിഞ്ഞ്​ ഉടനും' എന്നാണ്​ വീഡിയോക്കൊപ്പമുള്ള കുറിപ്പിൽ പറഞ്ഞിരിക്കുന്നത്​.സ്‌കൂട്ടറുകളുടെ ഡെലിവറി തീയതി നിലവിൽ ലഭ്യമല്ലെങ്കിലും, ഈ മാസം 10 മുതൽ കമ്പനി ടെസ്റ്റ് റൈഡുകൾ ആരംഭിക്കുമെന്ന്​ അറിയിച്ചിട്ടുണ്ട്​. ഓഗസ്റ്റ് 15ന് പുറത്തിറക്കിയശേഷം സെപ്റ്റംബറിൽ കമ്പനി ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിൽപ്പന പ്രക്രിയ ആരംഭിച്ചിരുന്നു.

എസ് വണ്ണിൽ 2.98 kWh ബാറ്ററി പാക്കിലാണ് വരുന്നതെങ്കിൽ എസ്​ വൺ പ്രോക്ക്​ 3.97kWh ന്റെ വലിയ ബാറ്ററി പായ്ക്ക് ലഭിക്കും. ഒല എസ്​1 ന് ഒരു ലക്ഷം രൂപയാണ് വില. പ്രോയ്ക്ക് 1.30 ലക്ഷം രൂപ നൽകണം. ചെന്നൈയ്ക്ക് സമീപമുള്ള ഫ്യൂച്ചർ ഫാക്ടറിയിലാണ് ഒല ഇലക്ട്രിക് സ്‌കൂട്ടറുകൾ നിർമ്മിക്കുന്നത്. ഈയിടെ അതിന്റെ ആദ്യ ഹൈപ്പർചാർജർ ഫാക്ടറി പരിസരത്ത് സ്​ഥാപിച്ചിരുന്നു.



Tags:    
News Summary - Ola Electric scooters perform wheelies, donuts, other stunts-video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.