ഏറ്റവും കരുത്തുള്ള ഗോൾഫ്​ തയ്യാറെന്ന്​ ഫോക്​സ്​വാഗൻ

യൂറോപ്പി​െൻറ മാരുതിയാണ്​ ഫോക്​സ്​വാഗനെങ്കിൽ അവരുടെ സ്വിഫ്​റ്റാണ്​ ഗോൾഫ്​. യൂറോപ്പിൽ ഏറ്റവുമധികം വിറ്റഴിയുന്ന വാഹനങ്ങളിലൊന്നാണിത്​. ഇതുവരെ 35 ദശലക്ഷത്തിലധികം ഗോൾഫുകൾ വിറ്റഴിച്ചിട്ടുണ്ട്​. വിവിധ വേരിയൻറുകളിലും പലവിധമായ പവർ റേഷ്യോകളിലും ഗോൾഫ്​ ​യൂറോപ്പിൽ എത്തുന്നുണ്ട്​. ഇതിൽ ഏറ്റവും കരുത്തുള്ള വാഹനമാണ്​ ഗോൾഫ്​ ആർ. വാഹനത്തി​െൻറ ലോക പ്രീമിയർ നവംബർ 4 ന്​ നടക്കും.

ചരിത്രത്തിലെ എക്കാലത്തെയും കരുത്തനായ ഗോൾഫ് ആയിരിക്കും ഇതെന്നാണ്​ കമ്പനി പറയുന്നത്​. വിലയിലും കരുത്തിലും ഒന്നാമനായാണ്​ ഗോൾഫ് ആർ വരുന്നത്​. ഒപ്പം വാഹനം കൂടുതൽ സ്പോർട്ടിയാവുകയും സമൂലമായ രൂപമാറ്റം സംഭവിക്കുകയും ചെയ്​തിട്ടുണ്ട്​. ഗോൾഫി​െൻറ എട്ടാം തലമുറയിൽ ജനിച്ച അഞ്ചാമത്തെ വേരിയൻറാണ് ആർ. നിലവിലുള്ള ജി ടി ഐ, ജി ടി ഐ ക്ലബ്സ്‌ പോർട്ട്​ എന്നിവക്ക്​ മുകളിലാണ്​ വാഹനത്തി​െൻറ സ്​ഥാനം. നേരത്തെ ഓൺലൈനിൽ വന്ന ചിത്രങ്ങൾ പ്രകാരം പുതിയ ഗോൾഫ് ആർ സ്പോർട്​സിന്​ വ്യത്യസ്തമായ രൂപഭാവങ്ങളാണ്​.

പഴയ തലമുറ ഗോൾഫ്​ ആർ 32

ഇതുവരെ കാണാത്ത ഗ്രില്ലും വലിയ എയർ ഇൻടേക്കുകളും. ടെയിൽ‌ഗേറ്റും കാറി​െൻറ സ്‌പോർട്ടി സ്വഭാവത്തിന് പ്രാധാന്യം നൽകുന്നു. 2 ലിറ്റർ നാല് സിലിണ്ടർ ടർബോ എഞ്ചിനാണ്​ വാഹനത്തിന്​. ഇത് മറ്റ് ഗോൾഫുകളിലും ഉണ്ട്. ഡ്യുവൽ ക്യാംഷാഫ്റ്റ് അഡ്ജസ്റ്റ്മെൻറിനൊപ്പം വേരിയബിൾ വാൽവ് ടൈമിംഗ്, എക്‌സ്‌ഹോസ്റ്റ് വാതകങ്ങൾക്ക് വാട്ടർ കൂളിംഗ് തുടങ്ങിയ പുതിയ സവിശേഷതകളോടെ എഞ്ചിൻ മികച്ചരീതിയിൽ ട്യൂൺ ചെയ്യുകയാണ്​ ഫോക്​സ്​വാഗൻ ചെയ്​തത്​.

എല്ലാ ഗോൾഫ് മോഡലുകളെയും പോലെ എട്ടാം തലമുറയും ഫോക്​സ്​വാണ​െൻറ ആസ്ഥാനമായ വുൾഫ്​സ്​ബർഗ് പ്ലാൻറിലാവും നിർമിക്കുക. 2002 ൽ 241 പി‌എസും ഓൾ-വീൽ ഡ്രൈവും ഉപയോഗിക്കുന്ന ഗോൾഫ് ആർ 32 അരങ്ങേറ്റം കുറിച്ചിരുന്നു.ഇൗ ​മോഡൽ നിലവിൽ ഇന്ത്യയിലെത്തിക്കാൻ സാധ്യതയില്ല

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.