തന്‍റെ ആദ്യ വാഹനാനുഭവം പറഞ്ഞ് വിരാട്​​ കോഹ്​ലി; ഡീസലിന്​ പകരം പെട്രോളടിച്ച്​ വഴിയിൽക്കിടന്നിട്ടു​െണ്ടന്നും താരം

ലോകത്തിലെ ഏറ്റവും പ്രശസ്തരായ കായിക താരങ്ങളുടെ പട്ടികയിലുള്ളയാളാണ്​ വിരാട്​ കോഹ്​ലി. താരത്തിന്‍റെ വാഹന കമ്പവും പേരുകേട്ടതാണ്​. ആദ്യ വാഹനാനുഭവങ്ങളും പിണഞ്ഞ അബദ്ധങ്ങളും താരം തുറന്നുപറയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്​.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍പേർ പിന്തുടരുന്ന മൂന്നാമത്തെ കായികതാരമാണ് വിരാട്​ കോഹ്​ലി. ക്രിക്കറ്റിന് പുറമെ കാറുകളോടുള്ള കോഹ്​ലിയുടെ പ്രണയം പ്രശസ്തമാണ്​. തന്റെ പ്രിയപ്പെട്ട ലംബോര്‍ഗിനി ഗല്ലാര്‍ഡോയുടെ ചിത്രമായിരുന്നു കോഹ്​ലിയുടെ ആദ്യ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ജര്‍മന്‍ ആഡംബര കാര്‍ ബ്രാന്‍ഡായ ഔഡിയുടെ ഇന്ത്യയിലെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ് അദ്ദേഹം.

ഒരു ടി.വി അഭിമുഖത്തിലാണ് കോഹ്​ലി തന്റെ ആദ്യ കാറിന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നത്. നിരവധി കാറുകള്‍ സ്വന്തമാക്കാന്‍ ഭാഗ്യമുണ്ടായെന്നും എന്നാല്‍ ഇപ്പോള്‍ താന്‍ ഒരു കുടുംബസ്ഥനായതിനാല്‍ കാര്‍ തിരഞ്ഞെടുക്കുമ്പോഴുള്ള മുന്‍ഗണനകള്‍ മാറിയെന്നും കോഹ്​ലി പറയുന്നു. ഇപ്പോള്‍ ഒരു പുതിയ കാര്‍ വാങ്ങുമ്പോള്‍ ആദ്യം ചൈല്‍ഡ് സീറ്റ് ഉണ്ടോയെന്നാണ്​ നോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ആദ്യ വാഹനം ടാറ്റയുടെ

താന്‍ ആദ്യമായി വാങ്ങിയ കാർ ടാറ്റ സഫാരിയാണെന്ന്​ കോഹ്​ലി പറയുന്നു. സഫാരിയുടെ വലുപ്പവും റോഡ്​ പ്രസന്‍റ്​സുമാണ്​ ഏറ്റവും ഇഷ്ടപ്പെട്ടത്​. സഫാരി വന്നാൽ മറ്റ്​ വാഹനങ്ങളെല്ലാം വഴിമാറും എന്നായിരുന്നു അന്നത്തെ സങ്കൽപ്പം.

ഒരിക്കല്‍ സഹോദരനോടൊപ്പം നഗരത്തില്‍ ഇറങ്ങിയപ്പോള്‍ കാറില്‍ തെറ്റായി ഇന്ധനം നിറച്ച കാര്യവും കോഹ്​ലി അഭിമുഖത്തിൽ ഓര്‍ത്തെടുക്കുന്നുണ്ട്. പമ്പില്‍ വെച്ച് കാറില്‍ ഡീസലിന് പകരം പെട്രോള്‍ നിറക്കുകയായിരുന്നു.

തന്‍റെ സ്​പോർട്​സ്​ കാറുകൾ വിറ്റഴിച്ചതിന്‍റെ കാരണവും താരം അഭിമുഖത്തില്‍ വെളിപ്പെടുത്തി. ആദ്യമൊത്തെ സ്പോര്‍ട്സ് കാറുകള്‍ വാങ്ങാന്‍ താല്‍പര്യപ്പെട്ടിരുന്ന താന്‍ ഇപ്പോള്‍ എസ്‌യുവികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ കൂടുതല്‍ സൗകര്യമുള്ള കാറുകളാണ് ഇപ്പോള്‍ വാങ്ങുന്നത്. സ്​പോർട്​സ്​ കാറുകൾ ഇന്ത്യൻ സാഹചര്യത്തിൽ റോഡുകളിൽ ഓടിക്കാനും മെയിന്‍റനൻസ്​ ചെയ്ത്​ കൊണ്ടുപോകാനും ബുദ്ധിമുട്ടാണ്​. ഇക്കാരണത്താലാണ് താന്‍ മിക്ക സൂപ്പര്‍കാറുകളും വിറ്റഴിച്ചതെന്നും കോഹ്​ലി വ്യക്തമാക്കി.

ഓഡി R8, ബെന്റ്ലി ഫ്‌ലൈയിംഗ് സ്പര്‍, ബെന്റ്ലി കോണ്ടിനെന്റല്‍ GT, ലാന്‍ഡ് റേഞ്ച് റോവര്‍ വോഗ്, ഔഡി A8L, ഔഡി RS5, ഔഡി Q7, ഔഡി Q8 തുടങ്ങി ആഡംബര വാഹനങ്ങളുടെ വലിയൊരു ​ശേഖരം താരത്തിന്​ സ്വന്തമായുണ്ട്​. 

Tags:    
News Summary - Virat Kohli reveals what his first car was, and a hilarious incident around it

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.