ബൈഡനെ സ്വാഗതം ചെയ്​ത്​ ഫോക്​സ്​വാഗൻ; കാർ നിർമാതാക്കൾക്ക്​ അനുകൂലമെന്ന്​ വിലയിരുത്തൽ

അമേരിക്കൻ പ്രസിഡൻറ്​ ​തെരഞ്ഞെടുപ്പിൽ വിജയത്തോടടുക്കുന്ന ജോ ബൈഡനെ അനുകൂലിച്ച്​ ഫോക്​സ്​വാഗൻ സിഇഒ. അദ്ദേഹത്തി​െൻറ വിജയം കാർ നിർമാതാക്കൾക്ക്​ അനുകൂലമെന്നാണ്​ കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഹെർബർട്ട് ഡൈസ് പറയുന്നത്​. വൻതോതിൽ വൈദ്യുത കാറുകൾ നിർമ്മിക്കാനുള്ള ജർമ്മൻ കാർ നിർമ്മാതാവി​െൻറ ശ്രമങ്ങൾക്ക് പിന്തുണ നൽകാൻ ബൈഡ​േൻറയും ഡെമോക്രാറ്റുകളുടേയും നയത്തിന്​ സാധിക്കുമെന്നാണ്​ വിലയിരുത്തൽ.

'കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പൊരുതുന്നതി​െൻറ ഭാഗമായി വൈദ്യുത വാഹനരംഗത്ത്​ കൂടുതൽ നിക്ഷേപം നടത്താനുള്ള ഞങ്ങളുടെ ആഗോള തന്ത്രവുമായി ഡെമോക്രാറ്റിക് നിലപാടുകൾ കൂടുതൽ യോജിക്കും' എന്നാണ്​ ഡൈസ് പറയുന്നത്​.ചൈന, അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ വൈദ്യുത വാഹനങ്ങൾ കുടുതലായി വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ഫോക്​സ്​വാഗൻ. 'വൈദ്യുത വാഹനങ്ങളുടെ വിപണി വിഹിതത്തി​െൻറ കാര്യത്തിൽ അമേരിക്കയാണ് ലോകത്തിലെ ഏറ്റവും ദുർബലമായ പ്രദേശം'എന്നും ഡൈസ് പറഞ്ഞു.

അമേരിക്കൻ പ്രസിഡൻറ്​ ഡൊണാൾഡ് ട്രംപുമായും ഫോക്സ്‍വാഗൺ വിശ്വസനീയ ബന്ധം സ്ഥാപിച്ചിരുന്നതായും ബൈഡൻ വിജയിച്ചാലും അമേരിക്കയും ലോകത്തി​െൻറ മറ്റ് ഭാഗങ്ങളും തമ്മിലുള്ള വ്യാപാര സംഘർഷങ്ങൾ നിലനിൽക്കുമെന്നും ഡൈസ് കൂട്ടിച്ചേർത്തു. നിക്ഷേപവും ജോലിയും അമേരിക്കയിലേക്ക് തിരികെ കൊണ്ടുവരുന്നതിന്​ അമേരിക്കയിലെ എല്ലാ പാർട്ടികൾക്കും താൽപര്യമുണ്ടെന്നും ഡൈസ് വിശദീകരിച്ചു.


Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.