ട്രയംഫി​െൻറ കടുവ; ടൈഗർ 850 സ്‌പോർട്ട്​ ടീസർ പുറത്ത്​​

ടൈഗർ 850 സ്‌പോർട്ടി​െൻറ ടീസർ വീഡിയോ ട്രയംഫ് മോട്ടോർസൈക്കിൾസ് പുറത്തിറക്കി. നവംബർ 17നാണ്​ വാഹനം വിപണിയിൽ എത്തുന്നത്​. ട്രയംഫ്​ ടൈഗർ 900 ​​നെ അടിസ്​ഥാനമാക്കിയാണ്​ വാഹനം നിർമിക്കുന്നത്​. ടൈഗർ 900 ലെ എഞ്ചിൻ തന്നെയാണ്​ 850ലും വരുന്നത്​. ടൈഗർ 850 സ്‌പോർട്ടി​െൻറ മുൻവശവും എൽഇഡി ഡിആർഎല്ലും ടീസറിലെ ചിത്രങ്ങളിൽ വ്യക്തമായി കാണാം. ടൈഗർ 900 വും 850 ഉം വേർതിരിച്ചറിയാൻ വ്യത്യസ്ത സ്റ്റിക്കറുകളും നൽകിയിട്ടുണ്ട്​. ടൈഗർ 900 ത്തിലെ ഇൻലൈൻ ട്രിപ്പിൾ എഞ്ചിനാണ്​ 850ലും പ്രതീക്ഷിക്കുന്നത്​.

95എച്ച്​ .പി കരുത്തും 87എൻ.എം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന എഞ്ചിനാണിത്​. ഇതേകരുത്ത്​ ട്രയംഫ് 850ഉം നിലനിർത്തുന്നുണ്ടോ എന്നത്​ കണ്ടറിയേണ്ടതുണ്ട്​. 'സ്‌പോർട്ട്' ബാഡ്‌ജിങ്ങിനനുസരിച്ച്​ മറ്റെന്തൊക്കെ മാറ്റങ്ങളാണ്​ വാഹനത്തിൽ ട്രയംഫ്​ വരുത്തുക എന്നറിയാൻ കാത്തിരിക്കുകയാണ്​ ആരാധകർ. ആറ്​ സ്പീഡ് ഗിയർബോക്സാണ്​ നൽകിയിരിക്കുന്നത്​. ഓഫ്-റോഡ് കഴിവുള്ള വാഹനമാണ്​ ടൈഗർ 900 ജിടി. ട്രയംഫ് ടൈഗർ 850 സ്‌പോർട്ട് ശരിയായ റോഡ് മെഷീനായിരിക്കുമെന്നാണ്​ പ്രതീക്ഷിക്കപ്പെടുന്നത്​. സ്‌പോർട്ടിൽ ചെറുതും ഭാരം കുറഞ്ഞതുമായ അലോയ് വീലുകൾ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്​.

മുന്നിലും പിന്നിലും സസ്‌പെൻഷൻ പൂർണമായും ക്രമീകരിക്കാനാവുന്ന വിധമായിരിക്കും. നവംബറിൽ പുറത്തിറങ്ങിയാലും 2021 ​െൻറ തുടക്കത്തിലാവും വാഹനം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുക. കമ്പനി ഇതിനകം തന്നെ തങ്ങളുടെ വെബ്‌സൈറ്റിൽ മോട്ടോർ സൈക്കിൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഡുക്കാട്ടി മൾട്ടിസ്ട്രാഡ 950 എസായിരിക്കും ഇന്ത്യയിലെ പ്രധാന എതിരാളി. 15.49 ലക്ഷമാണ്​ മൾട്ടിസ്ട്രാഡയുടെ വില.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.