കറുപ്പിൽ പൊതിഞ്ഞ്​ ട്രയംഫ്​, രാജ്യത്തെ ഏറ്റവും വില കൂടിയ ബൈക്കിന്​ ബ്ലാക്​ എഡിഷൻ അവതരിപ്പിച്ച്​ കമ്പനി​

ഇന്ത്യയിലെ ഏറ്റവും വില കൂടിയ ബൈക്ക്​, ഇന്ന്​ വിപണിയിൽ ലഭ്യമായ ഏറ്റവും ടോർക്കിയായ എഞ്ചിനുള്ള ബൈക്ക്​ തുടങ്ങിയ വിശേഷണങ്ങളുള്ള ട്രയംഫ്​ റോക്കറ്റ്​ 3, റോക്കറ്റ് 3 ജി ടി ബൈക്കുകളുടെ ബ്ലാക്ക്​ എഡിഷൻ പുറത്തിറക്കി. ടൂറിങ്​ ഫ്രണ്ട്‌ലി ക്രൂസർ ബൈക്കുകളാണ്​ റോക്കറ്റിന്‍റെ ഇരു മോഡലുകളും. ലിമിറ്റഡ് എഡിഷൻ മോഡലുകളായതിനാൽ ലോകമെമ്പാടുമുള്ള ആരാധകർക്കായി 1000 യൂനിറ്റുകൾ മാത്രമാകും നിർമിക്കുക.


ഓരോ ബൈക്കിനും പ്രത്യേക സീരിയൽ നമ്പരും ആധികാരികതാ സർട്ടിഫിക്കറ്റും ലഭിക്കും. റോക്കറ്റ് 3 ആർ ബ്ലാക്കിന് മാറ്റ് ആൻഡ് ഗ്ലോസ് നിറവും കറുത്ത ഇന്ധന ടാങ്ക് ബാഡ്ജുകളും പുതിയ ബ്ലാക്ക് ബ്രാൻഡിങും ലഭിക്കും. റോക്കറ്റ് 3 ജിടി ട്രിപ്പിൾ ബ്ലാക്കിന്​ മൂന്ന് ഷേഡുകളുള്ള ബ്ലാക്ക് പെയിന്‍റാണ്​ ലഭിക്കുക. രണ്ട് പതിപ്പുകളിലും എഞ്ചിൻ കവർ, എക്‌സ്‌ഹോസ്റ്റ് ഹെഡറുകൾ, ഹീറ്റ് ഷീൽഡുകൾ, എൻഡ് ക്യാപ്സ് എന്നിവയുൾപ്പെടെ കറുപ്പ്​ നിറത്തിലാകുംവരിക. മഡ്‌ഗാർഡ് മൗണ്ടുകൾ, ഹെഡ്‌ലാമ്പ് ബേസെലുകൾ, ഫ്ലൈ സ്‌ക്രീൻ ഫിനിഷറുകൾ, റേഡിയേറ്റർ കൗളുകൾ, ബാഡ്‌ജിങ്​ എന്നിവയിലേക്കും കറുപ്പ്​ തീം വ്യാപിക്കുന്നു. റോക്കറ്റ് 3 ആർ ബ്ലാക്ക് പതിപ്പിനും റോക്കറ്റ് 3 ജിടി ട്രിപ്പിൾ ബ്ലാക്ക് പതിപ്പിനും സ്റ്റാൻഡേർഡ് ഫിറ്റിങായി കാർബൺ-ഫൈബർ ഫ്രണ്ട് മഡ്‌ഗാർഡ് ലഭിക്കും.


പലതരത്തിൽ ക്രമീകരിക്കാവുന്ന ഫുട്​റെസ്​റ്റുകളും ഹാൻഡിൽബാറും റോക്കറ്റ് 3 ജിടിയുടെ പ്രത്യേകതയാണ്​. പിന്നിലെ യാത്രക്കാരന്​ ബാക്​ റെസ്റ്റും നൽകിയിട്ടുണ്ട്​. 294 കിലോഗ്രാം ഭാരമുള്ള ജിടിക്ക്​ ഉയരം കുറവാണ്​. 2,500 സിസി, ഇൻ-ലൈൻ മൂന്ന്​ സിലിണ്ടർ എഞ്ചിനാണ്​ ബൈക്കിന്​. 6,000 ആർപിഎമ്മിൽ 165 ബിഎച്ച്പി കരുത്തും 4,000 ആർപിഎമ്മിൽ 221 എൻഎം ടോർക്കുമാണ് പുറപ്പെടുവിക്കുന്നത്.


നിലവിൽ പുറത്തിറങ്ങുന്ന ഏതൊരു ബൈക്കിനേക്കാളും ടോർക്ക്​ കൂടുതലാണ്​ പുതിയ റോക്കറ്റുകൾക്ക്​​. 6-സ്പീഡ് ഗിയർബോക്സ് മിന്നൽ വേഗമുള്ളത്​​. വിവിധതരത്തിൽ ക്രമീകരിക്കാവുന്നവയാണ് ഷോക്ക്​ അബ്​സോർബറുകൾ. റോഡ്, റെയിൻ, സ്പോർട്ട്, റൈഡർ എന്നിങ്ങനെ നാല്​ ഡ്രൈവ്​ മോഡുകൾ ബൈക്കിന്​ ലഭിക്കും. കോർണറിംഗ് എ‌ബി‌എസ്, ട്രാക്ഷൻ കൺ‌ട്രോൾ, ക്രൂസ് കൺട്രോൾ, ഹിൽ ഹോൾഡ്, ഇൻറഗ്രേറ്റഡ് ഗോപ്രോ കൺട്രോൾ, ടേൺ-ബൈ-ടേൺ നാവിഗേഷൻ, ഇൻറഗ്രേറ്റഡ് ഫോൺ, മ്യൂസിക് ഓപ്പറേഷൻ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും റോക്കറ്റ്​ 3 ജിടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​. 20 ലക്ഷത്തിന്​ മുകളിലാണ്​​ റോക്കറ്റ്​ മോഡലുകളുടെ വില. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.