ബ്രേക്ക് നഷ്ടപ്പെട്ട് പാഞ്ഞ ട്രെയിലർ ലോറി കണ്ടയ്നറിൽ ഇടിച്ചുനിർത്തി; വിഡിയോ കാണാം
ബ്രേക്ക് നഷ്ടപ്പെട്ട് പാഞ്ഞ ട്രെയിലർ ലോറി മുന്നിൽപോയ കണ്ടയ്നറിൽ ഇടിച്ചുനിർത്തി. ബ്രേക്ക് നഷ്ടമായി നിയന്ത്രണം വിട്ട വാഹനം ഒരു കണ്ടയ്നർ ലോറിയുടെ പിന്നിൽ ഇടിപ്പിച്ച് അതി സാഹസികമായി നിർത്തുകയായിരുന്നു. മുംബൈ-പുണെ എക്സ്പ്രസ്‌വേയിലാണ് ബ്രേക്ക് നഷ്ടപ്പെട്ട ട്രെയിലർ ഡ്രൈവർ അതിസാഹസികമായി നിർത്തിയത്. ഡ്രൈവറുടെ മനസ്സാന്നിധ്യമാണ് വലിയൊരു അപകടം ഒഴിവാക്കിയതെന്ന് വിഡിയോയിൽ വ്യക്തമാണ്.
ലോഡുമായി എത്തിയ ട്രെയിലർ ലോറിക്കാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. ഈ സമയം മുന്നിൽ ഒരു കണ്ടെയ്നർ ലോറിയും പോകുന്നുണ്ടായിരുന്നു. രണ്ടു വാഹനത്തിന്റെയും ഡ്രൈവർമാരുടെ കൂട്ടായ പ്രവർത്തനമാണ് അപകടം ഒഴിവാക്കിയത്. നിയന്ത്രണം നഷ്ടപ്പെട്ടു എന്ന് മനസ്സിലാക്കിയ ഡ്രൈവർ മുന്നിൽ പോയ കണ്ടയ്നർ ലേറിയിലേക്ക് പതിയെ ഇടിപ്പിച്ച് നിർത്തി അപകടം ഒഴിവാക്കുകയായിരുന്നു.
കണ്ടെയ്നറിൽ ഇടിച്ച് വാഹനം നിന്നെങ്കിലും പിന്നോട്ടു ഉരുണ്ടു നീങ്ങുന്നതായി വിഡിയോയിൽ കാണാം. ആ സമയത്ത് അധികം വാഹനങ്ങൾ റോഡിൽ ഇല്ലാതിരുന്നതും റോഡിലുണ്ടായിരുന്ന ആളുകളുടെ ഇടപെടലും വലിയ അത്യാഹിതം ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.