സ്​കൂട്ടറിൽ വന്ന യുവാക്കളെ തൊഴിച്ചുവീഴ്​ത്തി പൊലീസ്​; ദൃശ്യങ്ങൾ വൈറലായതോടെ സമൂഹമാധ്യമങ്ങളിൽ രോഷം

സ്​കൂട്ടറിൽ വന്ന യുവാക്കളെ ചവിട്ടിവീഴ്​ത്തുന്ന പൊലീസി​െൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. തൊഴിയേറ്റ്​ ദൂരേക്ക്​ തെറിച്ചുപോകുന്ന യുവാക്കളേയും ദൃശ്യങ്ങളിൽ കാണാം. പാർക്​ ചെയ്​തിരുന്ന​ ബൈക്കിൽ ഇരുന്ന ​യുവാവി​െൻറ ഹെൽമെറ്റ്​ കാമറയിലാണ്​ ദൃശ്യങ്ങൾ പതിഞ്ഞത്​. സംഭവം സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ പൊലീസിനെതിരേ രോഷം ഉയരുകയാണ്​. ഇങ്ങിനെയാണ്​ വാഹനയാത്രികരെ കൈകാര്യം ചെയ്യുന്നതെങ്കിൽ പൊലീസിനെ കൊലയാളികൾ എന്ന്​ വിളിക്കേണ്ടിവരുമെന്നാണ്​ നെറ്റിസൺസ്​ പറയുന്നത്​.


വടക്കുകിഴക്കൻ സംസ്​ഥാനമായ അസമിലെ ​ഗുവഹതിയിലാണ്​​ പൊലീസി​െൻറ അതിക്രമം അരങ്ങേറിയത്​. രണ്ട് പോലീസ് ഉദ്യോഗസ്ഥർ ഒരു ചെക്​ പോയിൻറിൽ നിൽക്കുന്നതായാണ്​ വീഡിയോയിലുള്ളത്​. ഇൗ സമയം രണ്ട്​ യവോക്കൾ സ്​കൂട്ടറിൽ വരികയും പൊലീസുകാരിലൊരാൾ ആഞ്ഞ്​ ചവിട്ടുകയും ചെയ്യുന്നു. നിലതെറ്റിയ ബൈക്ക്​ നിലത്തേക്ക്​ വീഴുകയും യാത്രികൾ തെറിച്ചുപോവുകയുമാണ്​. ചവിട്ടിവീഴ്​ത്തിയ പൊലീസുകാരൻ വന്ന്​ ബൈക്ക്​ ഉയർത്തുന്നതും കൂടുതൽ പൊലീസുകാർ സ്​ഥലത്ത്​ എത്തുന്നതും വീഡി​യോയിലുണ്ട്​.

കോവിഡ്​ പ്രോ​േട്ടാക്കോൾ

അസമിലെ കോവിഡ്​ പ്രോട്ടോക്കോൾ അനുസരിച്ച് ഇരുചക്ര വാഹനങ്ങളിൽ പിൻ യാത്രികരെ അനുവദിക്കില്ല. അതാണ്​ പൊലീസിനെകണ്ട്​ യുവാക്കൾ പരിഭ്രാന്തരായതെന്നാണ്​ സൂചന. എന്നാൽ ഇന്ധനവില വർധിക്കുന്ന സാഹചര്യത്തിൽ ഇരുചക്ര വാഹനങ്ങളിൽ ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് അനീതിയാണെന്ന്​ നെറ്റിസൺസ്​ പറയുന്നു. നേരത്തേയും ഇത്തരം പൊലീസ്​ അതിക്രമങ്ങൾ രാജ്യത്ത്​ ഉടനീളം അരങ്ങേറിയിട്ടുണ്ട്​. ലാത്തിയെറിഞ്ഞ്​ ആളെ താഴെയിടുക, തടിപോലുള്ളവ​ വാഹനത്തിന്​ മുന്നിലേക്ക്​ വലിച്ചെറിയുക, കാർ പോലുള്ള വാഹനങ്ങളിൽ ബോണറ്റിലേക്ക്​ ചാടി കയറുക തുടങ്ങിയ കുതന്ത്രങ്ങൾ വാഹനങ്ങൾക്കുനേരേ പൊലീസ്​ പ്രയോഗിക്കാറുണ്ട്​.

ഇത്തരം സംഭവങ്ങളിൽ യാത്രികൾ മരിച്ചിട്ടും ഉണ്ട്​. അപരിഷ്​കൃതമായ പൊലീസ്​ പരിശോധനക്ക്​ അറുതിവരുത്താൻ ഇലക്​ട്രോണിക്​ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തണമെന്നാണ്​ വിദഗ്​ധർ ആവ​ശ്യപ്പെടുന്നത്​. കാമറ ഉപയോഗിക്കുകയും നിയമലംഘകരെ കയ്യോടെ പിടികൂടുകയുമാണ്​ വേണ്ടത്​. 

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.